വെഞ്ഞാറമൂട് അച്ഛനെ വെടിവെച്ച് മകൻ, കുടുംബ വഴക്കിനെ തുടർന്ന്, മകൻ ഒളിവിൽ, തിരഞ്ഞ് പോലീസ്
വെഞ്ഞാറമ്മൂട്: തലസ്ഥാന ജില്ലയില്‍ അച്ഛനെ വെടിവെച്ച് മകന്‍. വെഞ്ഞാറമൂട്ടിലാണ് അച്ഛന് നേര്‍ക്ക് മകന്‍ വെടിയുതിര്‍ത്തത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് വെടി വെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുതുക്കല്‍ കോട്ടുക്കുന്നം സ്വദേശിയായ സുകുമാരപ്പിളളയ്ക്കാണ് വെടിയേറ്റത്. സുകുമാര പിളളയ്ക്ക് 65 വയസ്സാണ്. മകന്‍ ദിലീപ് ആണ് സുകുമാര പിളളയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് ദിലീപ് അച്ഛനെ വെടിവെച്ചത്. ഇന്ന് ഉച്ചയോടെയാണ് വെഞ്ഞാറമൂട്ടിലെ വീട്ടില്‍ വെച്ച് സംഭവം ഉണ്ടായത്.
കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ദിലീപും അച്ഛന്‍ സുകുമാര പിളളയും തമ്മില്‍ വാക്ക്തര്‍ക്കം നടന്നിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് നടക്കുന്നതിനിടെ പ്രകോപിതനായ ദിലീപ് എയര്‍ ഗണ്‍ ഉപയോഗിച്ച് അച്ഛനെ വെടിവെയ്ക്കുകയായിരുന്നു. സുകുമാര പിളളയുടെ കയ്യിലാണ് വെടിയേറ്റത്.

വെടികൊണ്ട് പരിക്കേറ്റ സുകുമാര പിളളയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുകുമാരപിളളയെ വെടിവെച്ചതിന് ശേഷം മകന്‍ ദിലീപ് ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിലീപ് ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയാണ് എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications