Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവജനസംഘടനകള്‍ക്ക് സ്പീക്കറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: മാതൃസംഘടനയില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത യുവജനസംഘടനകള്‍ക്ക് പ്രസക്തിയില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് 'സകര്‍മ്മ' ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു സ്പീക്കര്‍. നാലാഞ്ചിറ മാര്‍ഗ്രിഗോറിയസ് സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിയും പങ്കെടുത്തു.

മാതൃസംഘടനയില്‍ സ്വാധീനം ചെലുത്തി ശരിയായ ദിശയിലേക്ക് നയിക്കാന്‍ പ്രാപ്തിയില്ലാത്ത യുവജനസംഘടനകള്‍ക്ക് പ്രസക്തിയില്ലെന്നാണ് ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞത്.

ദേശീയ തലത്തിലും സംസ്ഥാനത്തും സ്വാധീനം ചെലുത്താന്‍ അടുത്ത കാലത്ത് യുവജനസംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നും വിധേയത്വം കൊണ്ട് കാര്യമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Speaker, PK Jayalekshmi

നേതൃത്വം ശരിയായ രീതിയില്‍ മുന്നോട്ട് നീങ്ങിയില്ലെങ്കില്‍ യുവജനങ്ങള്‍ ലാഭ നഷ്ടം നോക്കാതെ പ്രവര്‍ത്തിയ്ക്കണമെന്നും കളക്ടര്‍ ഓര്‍മ്മപ്പെടുത്തി. ആശയങ്ങള്‍ തമ്മില്‍ സംവാദം വേണമെന്നും വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടി ലക്ഷ്യബോധമുണര്‍ത്തി നന്മ കൈവരിക്കട്ടെയെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പികെ ജയലക്ഷ്മി പറഞ്ഞു.യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പിഎസ് പ്രശാന്ത്, ക്യാംമ്പ് ഡയറക്ടര്‍ ബ്രഹ്മനായകം മഹാദേവന്‍, യുവജനസംഘടനാ പ്രതിനിധികള്‍, യുവജന ക്ഷേമബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+