ആദിവാസികുട്ടികളോട് സ്പീക്കര്‍ പറഞ്ഞത് അറിയേണ്ടേ
തിരുവനന്തപുരം: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ആദിവാസികുട്ടികള്‍ കേരളത്തിന്റെ ഭരണ രഹസ്യങ്ങള്‍ തേടി തലസ്ഥാനത്തെത്തി. നൂറോളം കുട്ടികളാണ് തകുടുംബശ്രീയ്ക്ക് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന എസ്ടി ബാലസഭകളില്‍ നിന്നും കേരള നിയമസഭയും നിയമസഭ സ്പീക്കറേയും സന്ദര്‍ശിയ്ക്കുന്നതിന് തലസ്ഥാനത്തെത്തിയത്.
ജനാധിപത്യത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ എത്തിയ കുട്ടികളെയും രക്ഷകര്‍ത്താക്കളേയും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സ്വീകരിച്ചു. കേരളത്തിലെ ഭരണത്തിന്റെയും ജനാധിപത്യ്യതിന്റെയും ആത്മാവാണ് നിയമസഭയെന്ന സ്പീക്കര്‍ കുട്ടികളോട് പറഞ്ഞു.

നിയമസഭയില്‍ പസാക്കുന്ന ഓരോ നിയമവും ഒരു വ്യക്തിയെ അയാളുടെ ജീവിതാവസാനം വരെ ബാധിയ്ക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയും നിയമസഭാ മ്യൂസിയവും കുട്ടികള്‍ സന്ദര്‍ശിച്ചു.

സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നിലുള്ളവര്‍ക്ക് പോലും ജനപ്രതിനിധിയാകാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കാനും കഴിയുമെന്ന് സ്പീക്കര്‍ കുട്ടികളോട് പറഞ്ഞു. നിയമനിര്‍മ്മാണത്തെപ്പറ്റി സംഘടിപ്പിച്ച കഌസിലും പങ്കെടുത്ത ശേഷമാണ് കുട്ടികള്‍ മടങ്ങിയത്.

തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികള്‍ക്കൊപ്പം എത്തിയത്.












Click it and Unblock the Notifications