തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാല, വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പ്രത്യേക പൊങ്കാല...

  • By സ്വന്തം ലേഖകന്‍
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെയും എംപാനൽ കണ്ടക്ടർ കൂട്ടായ്മയുടെയും നേതൃത്വത്തിൽ പ്രതിഷേധ പൊങ്കാല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊങ്കാല സമർപ്പിക്കുന്നത്. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവതികളാണ് പൊങ്കാലയിട്ടത്.

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത ചടങ്ങുകൾ എന്തൊക്കെ, എന്തിന്?

 അക്രമ രാഷ്ട്രീയത്തിനെതിരെ

അക്രമ രാഷ്ട്രീയത്തിനെതിരെ


ഇവർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തുണ്ട്. ജോലിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരും ജോലി തിരിച്ചുകിട്ടാനായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നുണ്ട്. പ്രതിഷേധ പൊങ്കാലയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പൊങ്കാല

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പൊങ്കാല

വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി ഇന്ന് രാവിലെ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാല നടത്തും. 1000 ദിവസത്തിനുള്ളിൽ കപ്പലടുക്കും എന്ന വാഗ്ദാനം കഴിഞ്ഞ സെപ്തംബർ 1 ന് പാലിക്കപ്പെടാതെ കടന്നുപോയി. കരാർ പ്രകാരം ഡിസംബർ 4 നാണ് നിർമ്മാണം പൂർത്തിയാകേണ്ടത്.

 പ്രതിഷേധ പരിപാടിയും!!

പ്രതിഷേധ പരിപാടിയും!!

ഇതും നടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പൊങ്കാല പ്രതിഷേധം നടത്താൻ മദർ പോർട്ട് ആക്ഷൻ സമിതി തീരുമാനിച്ചത്. പൊങ്കാലയിടുന്നതിനൊപ്പം പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും. ഏലിയാസ് ജോൺ, ഹാർബർ വിജയൻ, വിൽഫ്രഡ് കുലാസ്, ശ്രീജിത് എസ്.വി, രതീഷ്, സുഭാഷ്, ദർശന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Thiruvananthapuram
English summary
special pongala for vizhinjam project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X