തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് ബാധിതര്‍ക്ക് സ്‌പെഷ്യല്‍ തപാല്‍ വോട്ട് ഇന്ന് മുതല്‍, ബാലറ്റ് വിതരണ നടപടികള്‍ ആരംഭിച്ചു!!

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കടക്കം വോട്ട് ചെയ്യാനുള്ള സൗകര്യം ഇത്തവണ റെഡിയാണ്. ആരും വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടതില്ലെന്ന് നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍നും പറഞ്ഞിരുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇത്തവണ അവര്‍ക്കായി ഒരുങ്ങുന്നത്. സ്്‌പെഷ്യല്‍ തപാല്‍ വോട്ടിനായുള്ള ഒരുക്കങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ അതിവേഗം നടക്കുകയാണ്. ബാലറ്റ് പേപ്പര്‍ വിതരണവും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. 300 ഉദ്യോഗസ്ഥരെയാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി നിയോഗിച്ചിരിക്കുന്നത്.

1

നേരത്തെ കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തവണ വീടുകളിലെത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം മുന്നിലുള്ളതിനാല്‍ തങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇനി ഒരാള്‍ക്ക് പോലും ഇതോടെ നഷ്ടമാവില്ലെന്ന് ഉറപ്പായിരുന്നു. കോവിഡ് കാലത്തും സുരക്ഷ ഉറപ്പാക്കി വോട്ടിംഗ് നടത്താനുള്ള കമ്മീഷന്‍ ചരിത്രപരമായ ചുവടുവെപ്പ് കൂടിയാണിത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌പെഷ്യൽ തപാൽ വോട്ട് ഇന്ന് മുതൽ;വിതരണത്തിന് തലസ്ഥാന ജില്ലയിൽ 300 ഉദ്യോഗസ്ഥർ

150 സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരും 150 അസിസ്റ്റന്റ് പോളിംഗ് ഓഫീസര്‍മാരെയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവരെ സഹായിക്കാനായി 150 പോലീസ് ഉദ്യോഗസ്ഥരുമുണ്ടാവും. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരുടെ പരിശീലനം കഴിഞ്ഞ ദിവസം കളക്ടേറ്റില്‍ വെച്ചാണ് നടന്നത്. ഡിസംബര്‍ ഏഴിന് വൈകീട്ട് ഏഴ് വരെ കോവിഡ് ബാധിച്ചവരുടെയും ക്വാറന്റൈനിലുള്ളവരുടെയും പട്ടികയാണ് ഇതിന് ശേഷം സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ഈ ലിസ്റ്റില്‍ വരുന്നയാള്‍ കോവിഡ് മുക്തനായാലും ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാവില്ല.

നേരത്തെ ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമാണ് കമ്മീഷന്‍ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്. അതേസമയം തന്നെ തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും, അത് നിര്‍ബന്ധമില്ലാത്ത കാര്യമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരന്‍ പറഞ്ഞിരുന്നു. ഇതോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് രോഗികള്‍ക്കിടയിലുള്ള ആശയക്കുഴപ്പവും മാറിയിരിക്കുകയാണ്.

Thiruvananthapuram
English summary
special postal vote wiil start today, election commission give instructions to officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X