ആര്യക്കെതിരെ അധിക്ഷേം, ക്രൂരമായ സൈബർ ആക്രമണം; ചുട്ടമറുപടിയുമായി ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: തിരുവനന്തപുരം മെയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം എല്‍ എ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലൂടെ കനത്ത സൈബര്‍ ആക്രമണമാണ് ആര്യ രാജേന്ദ്രന്‍ നേരിട്ടത്. ആര്യ തേപ്പുകാരിയാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. പ്രായം കുറഞ്ഞ തേപ്പുകാരി എന്നതടക്കമുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫൈലുകള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീജ നെയ്യാറ്റിന്‍കര. ആര്യയ്ക്ക് നേരെയുള്ള ഈ വേട്ട ഇന്നും ഇന്നലേയും തുടങ്ങിയതല്ല അവര്‍ മേയര്‍ ആയതു മുതല്‍ അവര്‍ക്കെതിരെയുള്ള വ്യക്തിഹത്യ പതിവാണെന്ന് ശ്രീജ നെയ്യാറ്റിനകര പറയുന്നു. ഇനി അവര്‍ക്ക് മറ്റൊരു പ്രേമം ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ റിലേഷന്‍ ഷിപ്പ് ഉണ്ടാകുന്നതും അത് ബ്രെക്കപ്പ് ആകുന്നതും സ്വാഭാവികമാണ് വേണ്ടെന്ന് തോന്നിയാല്‍ ഏത് റിലേഷന്‍ ഷിപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കൂടെ കഴിയണം അതാണ് ജനാധിപത്യമെന്ന് ശ്രീജ നെയ്യാറ്റിനകര പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം എല്‍ എ അഡ്വ സച്ചിന്‍ കെ ദേവും വിവാഹിതരാകുന്നു എന്ന വാര്‍ത്ത വന്ന് ഏറെ കഴിഞ്ഞില്ല അതാ വരുന്നു ആര്യയെ തേപ്പുകാരി എന്നധിക്ഷേപിച്ചു കൊണ്ടുള്ള ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ ...
ആര്യയ്ക്ക് നേരെയുള്ള ഈ വേട്ട ഇന്നും ഇന്നലേയും തുടങ്ങിയതല്ല അവര്‍ മേയര്‍ ആയതു മുതല്‍ അവര്‍ക്കെതിരെയുള്ള വ്യക്തിഹത്യ പതിവാണ് ..

സ്ത്രീ പുരുഷന്റെ നേര്‍ക്ക് നോക്കി ഒന്നുറക്കെ സംസാരിച്ചാല്‍ മുറിവേല്‍ക്കുന്ന ആണ്‍ബോധവും പേറി നടക്കുന്നവര്‍ക്ക് പ്രായം കുറഞ്ഞൊരു പെണ്‍കുട്ടി അധികാരം കയ്യാളുന്നത് സഹിക്കാന്‍ കഴിയില്ല. സ്വാഭാവികമായും ആ പെണ്‍കുട്ടിയെ അധിക്ഷേപിക്കുക എന്നതിനപ്പുറം അവരോട് ആരോഗ്യകരമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പോലും നടത്താന്‍ ശേഷിയില്ലാത്തവരുടെ രോദനങ്ങളാണ് ദാ ഇപ്പോഴും കേള്‍ക്കുന്നതും.
Recommended Video

എന്തിനേറെ പറയുന്നു ഈയിടെ കെ മുരളീധരന്‍ എന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പോലും ആര്യയെ ക്രൂരമായി പരിഹസിക്കുന്നത് കണ്ടിരുന്നു .... അഥവാ അദ്ദേഹത്തിന് പോലും അധികാരം കയ്യാളുന്ന രാഷ്ട്രീയ എതിരാളിയായ സ്ത്രീയോട് രാഷ്ട്രീയ സംവാദം സാധ്യമല്ലെന്നിരിക്കെ സൈബറിടങ്ങളില്‍ പൂണ്ടു വിളയാട്ടം നടത്തുന്ന അണികള്‍ക്കത് കഴിയുമോ?

ഇനി അവര്‍ക്ക് മറ്റൊരു പ്രേമം ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ റിലേഷന്‍ ഷിപ്പ് ഉണ്ടാകുന്നതും അത് ബ്രെക്കപ്പ് ആകുന്നതും സ്വാഭാവികമാണ് വേണ്ടെന്ന് തോന്നിയാല്‍ ഏത് റിലേഷന്‍ ഷിപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കൂടെ കഴിയണം അതാണ് ജനാധിപത്യം .... അതവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് അവിടേക്ക് കയറി ചെന്ന് അഭിപ്രായം പറയുന്നതും അതിനെ അധിക്ഷേപിച്ച് നടക്കുന്നതും വികല രാഷ്ട്രീയം ആണെന്ന് മാത്രമല്ല അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമാണ് ....

രാഷ്ട്രീയ എതിരാളിയായ സ്ത്രീയുടെ സ്വകാര്യ ജീവിതം പോലും രാഷ്ട്രീയ പക തീര്‍ക്കാന്‍ ഉപയോഗിക്കുന്ന അശ്ലീല രാഷ്ട്രീയം പേറുന്നവര്‍ എത്രമാത്രം അപകടകാരികളായിരിക്കും ....മേയര്‍ ആര്യ രാജേന്ദ്രനും എം എല്‍ എ സച്ചിന്‍ ദേവിനും ആശംസകള്‍ .... നിങ്ങളുടെ വിവാഹം ജാതീയതയ്ക്കെതിരെയുള്ള ശക്തമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടെയാണ് ... വിപ്ലവം എന്നാല്‍ ഗുണപരമായ മാറ്റം എന്നാണല്ലോ ...

രണ്ട് വ്യക്തികള്‍ തമ്മിലുള്ള കേവല ബന്ധത്തിനപ്പുറം പ്രേമത്തില്‍ രാഷ്ട്രീയാശയങ്ങള്‍ ഉള്‍ച്ചേരണം അപ്പോഴാണത് ചുറ്റും വശ്യമനോഹരമായ വെളിച്ചം തൂകുന്നത് .... ആ വെളിച്ചം നിങ്ങളുടെ വിവാഹ തീരുമാനത്തിലുണ്ട് ? സൈബര്‍ ഗുണ്ടകള്‍ക്ക് പുല്ലുവില കല്പിച്ച് മുന്നോട്ട് പോകൂ .... എല്ലാ വിധ ആശംസകളും .












Click it and Unblock the Notifications