മലയാളി പൊളിയല്ലേ! ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ യുവാവിന് പാരിതോഷികം ഒരു കോടി
തിരുവനന്തപുരം: ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളിക്ക് ലഭിച്ചത് ഒരു കോടിയിലേറെ പാരിതോഷികം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ എൽ ശ്രീറാമാണ് ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയത്.
ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം- 2022 ൽ രണ്ട്,മൂന്ന്,നാല് എന്നീ സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. 1,35,979 യുഎസ് ഡോളറാണ് സമ്മാനം.

ഇത് ഏകദേശം 1.11 കോടി രൂപ വരും. ഗൂഗിളിന്റെയും മറ്റ് സേവനങ്ങളിലേയും സുരക്ഷാവീഴ്ചകൾ ശ്രീറാം നേരത്തേയും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന വീഴ്ചകൾ കമ്പനി തിരുത്തും.
ശ്രീറാമും ചൈന്നൈ സ്വദേശിയായ സുഹൃത്ത് ശിവനേഷ് അശോകും ചേർന്നാണ് 4 റിപ്പോർട്ടുകൾ വൾനറബിലിറ്റി റിവാർഡ് പ്രോഗാമിലേക്ക് അയച്ചത്, ഇതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. സേർച്ച് എൻജിൻ, വെബ്സൈറ്റുകൾ, ആപ്പുകൾ തുടങ്ങിയ സേവനങ്ങളിൽ ഏതിലെങ്കിലും സുരക്ഷ വീഴ്ച കണ്ടെത്തിയാൽ നമുക്ക് അത് അറിയിക്കാം. സുരക്ഷ വീഴ്ച ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും റിപ്പോർട്ട് ചെയ്യാം, ശ്രീറാം പറയുന്നു.
സ്ക്വഡ്രൺ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം. സൈബർ കടന്നുകയറ്റങ്ങളിൽ നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്.












Click it and Unblock the Notifications