തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷോറൂമിൽ നിന്നും രജിസ്ട്രേഷൻ ചെയ്യാത്ത വാഹനം കടത്തി കൊണ്ടുപോയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആക്കുളം ബൈപ്പാസിനു സമീപത്തെ ഹോണ്ട ഷോറൂമിൽ നിന്നും രജിസ്ട്രേഷൻ ചെയ്യാത്ത വാഹനം കടത്തി കൊണ്ടുപോയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. മാറനല്ലൂർ കോട്ടമ്പള്ളി തുഷാരത്തിൽ വസന്ത സ്റ്റാലിന്റെ മകൻ സെബിനെയാണ് (27) പേരൂർക്കട വയലിക്കടയിലെ വാടക വീട്ടിൽ വച്ച് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 10നായിരുന്നു കേസിനാസ്പദമായ സംഭവം.

<strong>അഴിക്കുള്ളിലായ കെ സുരേന്ദ്രന് 'വീരപരിവേഷം'! സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ആര്‍എസ്എസ്! </strong>അഴിക്കുള്ളിലായ കെ സുരേന്ദ്രന് 'വീരപരിവേഷം'! സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ആര്‍എസ്എസ്!

ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് വാഹനം കൊണ്ടു പോയി തിരിച്ച് ഷോറൂമിൽ കയറ്റാതെ കടത്തി കൊണ്ടു പോവുകയായിരുന്നു. ഈ വാഹനം കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ സ്ഥിരമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഷോറൂമിന്റെ ഓഡിറ്റ് നടത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് പ്രതി സെബിനാണെന്ന് മനസിലാകുന്നത്.

saju-1544

പൊലീസ് അന്വേഷിക്കുന്നു വെന്ന് മനസിലായപ്പോൾ മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നു.സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ തുടർ അന്വേഷണത്തിലാണ് ഇയാൾ പേരൂർക്കട വയലിക്കടയിലെ വാടക വീട്ടിൽ നിന്നും പൊലീസ് പിടിയിലായത്. പേട്ട എസ്.എച്ച്.ഒ ജി.പി.സജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Thiruvananthapuram
English summary
staff arrested in stolen un rgisterd vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X