കെ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതാക്കൾ; തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടം സഹിക്കേണ്ടി വരുമെന്ന്
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ കെ സുരേന്ദ്രനെതിരായ നീക്കം ശക്തമാകുന്നു. കെ സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കൾ ഒപ്പുവെച്ച പരാതിയാണ് കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ പ്രവർത്തനം നടത്തുന്നില്ലെന്നും സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടം സഹിക്കേണ്ടിവരുമെന്ന് നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോയാൽ 70 ശതമാനം പഞ്ചായത്തുകളിലും ബിജെപി പ്രാതിനിധ്യത്തിനുള്ള സാഹചര്യമുണ്ടെന്നും നേതാക്കൾ അവകാശപ്പെടുന്നു. ഇവരെല്ലാം ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുകയും ചെയ്തു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഇപ്പോൾ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രനും മുൻ സംസ്ഥാന വൈസ് പ്രസിഡന്റും പാർട്ടിയുടെ ദേശീയ കൌൺസിൽ അംഗവുമായ എം വേലായുധനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
Recommended Video













Click it and Unblock the Notifications