രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനുമെതിരെയുള്ള അന്വേഷണം ഊർജിതമാക്കാൻ സർക്കാർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണവുമായി സംസ്ഥാന സർക്കാർ. പുനർജനി പദ്ധതിയിലെ അഴിമതി ആരോപണം ഉയർന്ന സംഭവത്തിൽ വിഡി സതീശനെതിരെയും ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിനായി സ്പീക്കറിൽ നിന്ന് അനുമതി തേടുന്നതിനുള്ള നടപടിക്രമങ്ങളും ആഭ്യന്തര വകുപ്പ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കേസന്വേഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനായി ഉടൻ തന്നെ നിയമസഭാ സ്പീക്കറെ സമീപിക്കുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; ചോദ്യം ചെയ്യല്‍ ആശുപത്രിയില്‍ നടക്കും
എന്നാൽ ഗവർണറുടെ അനുമതി കൂടി ലഭിക്കുന്നതോടെ മാത്രമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുക. ഗുജറാത്തിൽ നടക്കുന്ന സ്പീക്കർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പോയ പി ശ്രീരാമകൃഷ്ണൻ കേരളത്തിൽ തിരിച്ചെത്തിയ ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുക.
ബാർകോഴക്കേസിൽ ബാർ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സർക്കാർ അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ബാർകോഴക്കേസിൽ പണം കൈമാറിയത് സംബന്ധിച്ചുള്ള കണക്കുകളാണ് ബിജു രമേശ് പുറത്തുവിട്ടത്. കെ എം മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
നക്ഷത്ര പദവിക്ക് കോഴ; ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍, ഭാര്യയുടെ അക്കൗണ്ടില്‍ കോഴപ്പണം
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി? തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ
'ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ കൂറ് പുലർത്തിയിട്ടുള്ളത്?';പണിമുടക്കിനെതിരെ ശോഭ സുരേന്ദ്രൻ
സെപ്റ്റിക് ടാങ്കിലും പന്തിനായി പോരാടിയവന്, ഹീറോയില്‍ നിന്ന് പതനം, തിരിച്ചുകൊണ്ടുവന്നത് ദാല്‍മ
തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്,പുതുവത്സരാഘോഷം: സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ്