തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലീലിനെതിരെ പ്രക്ഷോഭം....തലസ്ഥാനം യുദ്ധക്കളം, മന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം!!

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി ജലീലിനെതിരെ തലസ്ഥാനത്ത് വ്യാപക പ്രക്ഷോഭം. മലപ്പുറത്ത് നിന്ന് മന്ത്രി തിരുവനന്തപുരത്തെത്തിയിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ല. മന്ത്രിയുടെ വസതിക്ക് മുന്നില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. രാത്രി ഒന്‍പതര കഴിഞ്ഞാണ് മന്ത്രി തലസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് മന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പോലീസ് ലാത്തി വീശിയതോടെ റോഡ് ഉപരോധിച്ച് സമരം നടത്തുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

1

ഉച്ചയോടെയാണ് മന്ത്രി മലപ്പുറത്ത് നിന്ന് പുറപ്പെട്ടത്. വഴിനീളെ ജലീലിന് നേരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മന്ത്രിക്ക് നേരെ കരിങ്കൊടിയും ചീമുട്ടയേറുമുണ്ടായി. ആലപ്പുഴയില്‍ വെച്ച് രണ്ട് തവണ മന്ത്രിയുടെ വാഹനം തടഞ്ഞ് ചീമുട്ടയെറിഞ്ഞു. കൊല്ലത്ത് പാരിപ്പള്ളിയില്‍ മന്ത്രിയുടെ വാഹനത്തിന് കുറുകെ പ്രതിഷേധക്കാര്‍ മറ്റൊരു വാഹനം ഇട്ട് തടയാനും ശ്രമിച്ചു. അതേസമയം മന്ത്രിയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തില്‍ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.

ജലീലിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ജലീലിന്റെ സുഹൃത്ത് അരൂര്‍ സ്വദേശി അനസിനെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍ സ്വപ്‌ന അടക്കമുള്ള പ്രതികള്‍ സ്വര്‍ണക്കടത്ത് നടത്തിയെന്ന സംശയമുണ്ട്. ജലീലിന്റെ അറിവോടെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഓഫീസ് മറയാക്കിയോ പ്രതികള്‍ കള്ളക്കടത്ത് നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ളവര്‍ സംശയിക്കുന്നത്. ഇത് ജലീലിനെ ചോദ്യം ചെയ്താല്‍ വ്യക്തമാകും.

മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണക്കടത്തോ ഹവാലോ ഇടപാടുകളോ നടന്നിട്ടുണ്ടെങ്കില്‍ അത് യുഎപിഎ നില്‍നില്‍ക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ വരുന്നതാണ്. അറിഞ്ഞോ അറിയാതെയോ ഇതിനെ സഹായിക്കുന്നതും രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. പ്രോട്ടോക്കോള്‍ ലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഇവ കൈപറ്റിയതാണ് പരിശോധിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റും ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയയാണ്. ജലീല്‍ നേരത്തെ അനസിന്റെ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് എത്തിയത്. ഇയാളുടെ സാമ്പത്തിക പശ്ചാത്തലം അടക്കമുള്ളവയാണ് അന്വേഷിക്കുന്നത്.

ആ സഖ്യം ഞങ്ങളെ ശക്തരാക്കും... മമതയും ബിജെപിയും എളുപ്പമാകുമെന്ന് കരുതേണ്ടെന്ന് ചൗധരി!!ആ സഖ്യം ഞങ്ങളെ ശക്തരാക്കും... മമതയും ബിജെപിയും എളുപ്പമാകുമെന്ന് കരുതേണ്ടെന്ന് ചൗധരി!!

Thiruvananthapuram
English summary
state wide protest against minister kt jaleel, protesters asks him to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X