സ്ത്രീശക്തി ഭാഗ്യക്കുറി: 50 ലക്ഷം വീട്ടമ്മയ്ക്ക്, വീട്ടില്‍ ഭാഗ്യമെത്തുന്നത് നാലാം തവണ!
പാറശാല: സ്‌ത്രീശക്തി ഭാഗ്യക്കുറിയുടെ കഴിഞ്ഞ ആഴ്ചത്തെ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിന് തക്കല സ്വദേശിയായ വീട്ടമ്മ അർഹയായി. തക്കല അണ്ടുകോട് രാക്കുളം തേരിയാൻവിള വീട്ടിൽ ജെ.യേശുദാസിന്റെ ഭാര്യ കെ.രാധ (58) ഉദയംകുളങ്ങരയിലെ ഷാജി ലക്കി സെന്ററിൽ നിന്നെടുത്ത എടുത്ത എസ്.എസ് 124939 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മഴത്ത് ലോട്ടറി കടയിൽ കയറി നിന്നപ്പോൾ വെറുതേ എടുത്ത ലോട്ടറി ടിക്കറ്റാണ് ഇപ്പോൾ ഭാഗ്യം കൊണ്ടു വന്നതെന്ന് രാധ പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ലോട്ടറി ടിക്കറ്റെടുക്കുന്നതെന്നും ഇവർ പറയുന്നു. ടിക്കറ്റ് ബാങ്ക് അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

പച്ചക്കറി വ്യാപാരിയായിരുന്ന ഉദിയൻകുളങ്ങര അനുഗ്രഹ വീട്ടിൽ ഷാജിയുടെ ഉടമസ്ഥയിലുള്ള ഷാജി ലക്കി സെന്ററിൽ ഭാഗ്യദേവത കടന്നെത്തുന്നത് നാലാം തവണയാണ്. കടയിൽ വിൽക്കാതെ ഇരുന്ന ഭാഗ്യനിധി ലോട്ടറിയിൽ 40 ലക്ഷവും ഒരു ഇന്നോ വാ കാറും സന്മാനമായി ഷാജിക്ക് ലഭിച്ചിരുന്നു. വട്ടവിള സ്വദേശിക്ക് കാരുണ്യയുടെ 10 ലക്ഷം, കഴിഞ്ഞ ഓണം ബമ്പറിൽ നിന്നും 5 ലക്ഷം തുടങ്ങി പിന്നേയും സമ്മാന പെരുമഴ വന്നെത്തി. അവസാനത്തേതാണ് ഇപ്പോഴത്തെ ഒന്നാം സമ്മാനം.


Click it and Unblock the Notifications