Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോറിക്ഷയ്ക്കുള്ളില്‍ ആല്‍മരവും ചെടികളും; സാഗര്‍ എലിയാസ് അനി പൊളിയാണ്, കാരണം

ഓട്ടോയ്ക്കുള്ളില്‍ ആല്‍മരമോ. എന്താ വിശ്വാസം വരുന്നില്ലേ. ഒട്ടോയ്ക്കുള്ളില്‍ പ്രകൃതി രമണീയത നിറച്ച ഒരു മനുഷ്യനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റോഡില്‍ ഓടുന്ന ഓട്ടോയില്‍ ആണ് എല്ലാവരെയും അത്ഭതപ്പെടുന്ന രീതിയിലുള്ള ചില കാര്യങ്ങളുള്ളത്. സാഗര്‍ എലിയാസ് അനി എന്ന് വിളിക്കുന്ന അനി ചേട്ടന്റെ പക്കലാണ് ഈ വ്യത്യസ്ത ഓട്ടോയുള്ളത്. താന്‍ ഈ ഓട്ടോയിലാണ് അന്തിയിറങ്ങുന്നതെന്നും ഇത് തന്റെ വീട് പോലെയാണെന്നും അനി വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.

1

കാലങ്ങളോളം ഈ ഓട്ടോയിലാണ് താമസിച്ചത്. ഇപ്പോള്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ചെടി വളര്‍ത്തുന്നത് തനിക്ക് ഇഷ്ടമാണ്. ഇതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷം അതുകൊണ്ടാണ് ചെടികള്‍ ഓട്ടോയില്‍ വളര്‍ത്തിയതെന്ന് അനി പറഞ്ഞു. ഇതുകൊണ്ട് ഓട്ടോയില്‍ കയറുന്നവര്‍ക്ക് തണുപ്പും നല്ല മണവുമൊക്കെ കിട്ടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2

ചില പോലീസുകാരൊക്കെ എന്തിനാണ് ഇങ്ങനെ വച്ചതെന്ന് ചോദിച്ചിട്ടുണ്ട്. അറിയാവുന്ന പൊലീസുകാര്‍ വലിയ പിന്തുണയാണ് നല്‍കുന്നെതെന്നും അദ്ദേഹം പറയുന്നു. ചിലപ്പോഴൊക്കെ പെറ്റിയൊക്കെ അടയ്ക്കാറുണ്ട്. എന്നാല്‍ വലുതായിട്ട് ആരും ശല്യപ്പെടുത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു.

3

ഈ ചെടികളൊക്കെ കാണുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്. യാത്രക്കാര്‍ക്ക് ഇതുകൊണ്ട് വലിയ ശല്യമൊന്നുമില്ല. ആള്‍ക്കാര്‍ക്ക് ശല്യമാകാത്ത രീതിയില്‍ കുറച്ചുകൂടെ വയ്ക്കണം. ആല്‍മകരം, മണി പ്ലാന്റ് തുടങ്ങിയ ചെടികളാണ് ഓട്ടോയിലുള്ളത്. കൂടാതെ കാന്താരി മുളക് അടക്കമുള്ള ചെടികളും ഈ ഓട്ടോയിലുണ്ട്.

4

നേരത്തെ ലവ് ബേര്‍ഡ്‌സ്, വളര്‍ത്തു മീന്‍ തുടങ്ങിയവയും ഓട്ടോയിലുണ്ടായിരുന്നെന്ന് അനി പറഞ്ഞു. എന്നാല്‍ അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇതോടൊപ്പം ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അനി നടത്തുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് അനിയുടെ ഓട്ടോയില്‍ സൗജന്യ യാത്രയാണ്.

5

യാത്രക്കാരില്‍ പലരും എന്തുകൊണ്ടാണ് ചെടിവച്ചതെന്ന് ചോദിക്കാറുണ്ട്. പലരോടും ഈ കാര്യം പറഞ്ഞു മടുത്തു. ചിലരൊക്കെ ഇഷ്ടപ്പെട്ട് കൂടുതല്‍ കാശ് തരാറുണ്ട്. മക്കള്‍ക്കും കുടുംബക്കാര്‍ക്കൊക്കെ ഈ ചെടിവച്ചതൊക്കെ വലിയ ഇഷ്ടമാണെന്ന് അനി പറയുന്നു. വീട്ടിലുള്ള സമയത്ത് മകള്‍ ചെടികളെ പരിപാലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+