തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുല്ലുവിളയില്‍ 17,000 പേര്‍ക്ക് കൊവിഡ് എന്ന പ്രചാരണം വ്യാജം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് കാലത്ത് ജനങ്ങളെ ഭീതിയാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഈ മഹാമാരിയുടെ സമയത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

covid

പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കോവിഡ് രോഗവ്യാപനം ഉള്ളത്. ഈ മാസം പതിനഞ്ചാം തീയതി കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പില്‍ പ്പെട്ട 671 പേര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ നടത്തുകയും അതില്‍ 288 പേര്‍ പോസിറ്റീവ് ആകുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ് റിസള്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുല്ലുവിള ക്ലസ്റ്റര്‍ ആയി സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ചതാണെന്നും മന്ത്രി അറിയിച്ചു.

പുല്ലുവിള ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളില്‍ എല്ലാം കോവിഡ് രോഗ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിച്ചത് കൂടാതെ ആര്‍.ആര്‍.ടി, വോളന്റീര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഈ പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 104 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 115 പേര്‍ക്കുമാണ് രോഗം. 65 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 432 പേര്‍ക്കാണ് രോഗമുക്തി നേടിയത്. ഇതുവരെ 16110 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി 58, മൂവാറ്റുപഴ സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള (79),പാറശാല നഞ്ചന്‍കുഴി സ്വദേശി രവീന്ദ്രന്‍ (73), കൊല്ലം കെഎസ് പുരത്തെ റഹിയാനത്ത് (58) , കണ്ണൂര്‍ സ്വദേശി സദാനന്ദന്‍ (60)എന്നിവര്‍ക്കാണ് ഇന്ന് ജീവഹാനി സംഭവിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെ ബാക്കിയുള്ളവര്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

Thiruvananthapuram
English summary
Strict action against those who spread fake news, says Health Minister KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X