തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കര്‍ശന കോവിഡ് മാനദണ്ഡം, സഹകരിക്കണമെന്ന് കളക്ടര്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും പൂര്‍ണ സഹകരണം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

1

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഒരു പോളിങ് ബൂത്തില്‍ 1000 സമ്മതിദായകര്‍ മാത്രമാകും വോട്ട് രേഖപ്പെടുത്തുകയെന്നു കളക്ടര്‍ പറഞ്ഞു. ഇതനുസരിച്ച് ജില്ലയില്‍ 4164 പോളിങ് ബൂത്തുകള്‍ ഇത്തവണ സജ്ജമാക്കും. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, നിരീക്ഷണത്തിലുള്ളവര്‍ ന്നെിവര്‍ക്കു പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കും.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം, തെരഞ്ഞെടുപ്പ് പ്രചാരണം, പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങിയവയ്ക്കു കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. പത്രികാ സമര്‍പ്പണത്തിന് എത്തുമ്പോള്‍ രണ്ടു വാഹനങ്ങളില്‍ കൂടുതല്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി റിട്ടേണിങ് ഓഫിസര്‍മാരുടെ മുറികളില്‍ ആവശ്യത്തിന് സ്ഥലസൗകര്യം ഏര്‍പ്പെടുത്തണം. തെര്‍മല്‍ സ്‌കാനിങ് അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പത്രികാ സമര്‍പ്പണത്തിനായി റിട്ടേണിങ് ഓഫിസര്‍മാരുടെ മുറികളിലേക്കു പ്രവേശിപ്പിക്കൂ. മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ് എന്നിവ സ്ഥാനാര്‍ഥിയും ഒപ്പമെത്തുന്നവരും നിര്‍ബന്ധമായും ധരിച്ചിരിക്കണം. റിട്ടേണിങ് ഓഫിസര്‍മാര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എന്‍95 മാസ്‌ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിച്ചിരിക്കണം.

പരസ്യ പ്രചാരണത്തിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണെന്നു കളക്ടര്‍ പറഞ്ഞു. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്കു പരമാവധി അഞ്ചു വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ. 30 മിനിറ്റ് ഇടവേളയില്‍ മാത്രമേ റോഡ് ഷോ അനുവദിക്കൂ.

വലിയ പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറെ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സാമൂഹിക അകലം, പ്രവേശന കവാടങ്ങള്‍, പുറത്തേക്കുള്ള വഴി തുടങ്ങിയ കൃത്യമായി അടയാളപ്പെടുത്തണം. യോഗങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനിങ് തുടങ്ങിയവ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം. യോഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതു എന്നതു കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും.

Thiruvananthapuram
English summary
strict covid guidelines in thiruvananthapuram assembly election says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X