തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റുകാൽ പൊങ്കാല: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം, നിരീക്ഷിക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാർ

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായിരിക്കുകയാണ്. 27ാം തിയ്യതിയാണ് അടുപ്പ് വെട്ട്. ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം എന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും കൈകൾ സാനിറ്റൈസ് ചെയ്യുന്നതിലും തികഞ്ഞ ജാഗ്രത പുലർത്തണം. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ഉത്സവം വസാനിക്കുന്നതുവരെ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ ആറ്റുകാൽ ക്ഷേത്രത്തിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്.

Recommended Video

cmsvideo
തിരുവനന്തപുരം; ആറ്റുകാൽ പൊങ്കാല; കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല ഇടാൻ അനുവദിക്കില്ല. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയും ഉറപ്പാക്കും. കാപ്പുകെട്ടി കുടിയിരുത്തുന്നതു മുതലുള്ള എല്ലാ ചടങ്ങുകളും ആൾക്കൂട്ടമില്ലാതെ ക്ഷേത്ര ചടങ്ങുകൾ മാത്രമായാണു നടത്തുന്നതെന്നു ക്ഷേത്ര ഭരണ സമിതി അറിയിച്ചിട്ടുണ്ട്. പൊങ്കാല ദിവസം വീടുകളിൽ പൊങ്കാലയിടുമ്പോഴും സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. പൊങ്കാലയുമായി ബന്ധപ്പെട്ട ക്ഷേത്ര ചടങ്ങുകൾ ടെലിവിഷനിലെ തത്സമയ സംപ്രേഷണത്തിലൂടെ ഭക്തർക്കു കാണാവുന്നതാണ്. പൊങ്കാലയിട്ടശേഷം ഭക്തർ ക്ഷേത്രത്തിലേക്ക് കൂട്ടമായി എത്തുന്നതും നിർബന്ധമായി ഒഴിവാക്കണം.

tvm

തിരക്കു നിയന്ത്രിക്കുന്നതിനു ക്ഷേത്ര പരിസരത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം. ക്ഷേത്രത്തിലേക്ക് ഭക്തർ പ്രവേശിക്കുന്നതിനു മുൻപായി തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കും. സാനിറ്റൈസറും നൽകും. കോവിഡ് ചട്ടങ്ങൾ പാലിക്കുന്നതു സംബന്ധിച്ച് ക്ഷേത്ര പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും അറിയിപ്പുകൾ പ്രദർശിപ്പിക്കും. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്റ്റേജ് കെട്ടിയുള്ള പരിപാടികളും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിൽ പൊലീസ് പ്രത്യേകം ശ്രദ്ധിക്കും. ക്ഷേത്ര പരിസരത്ത് നിലവിലുള്ള കച്ചവട സ്ഥാപനങ്ങൾക്കു പുറമേ പുതുതായി കടകൾ തുറക്കാൻ അനുവാദം നൽകില്ല.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഉത്സവം അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിൽ പൂർണ സജ്ജമായ മെഡിക്കൽ സംഘം ക്ഷേത്ര പരിസരത്ത് ക്യാംപ് ചെയ്യും. മരുന്ന്, ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ശുചിമുറികൾ സജ്ജമാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിനോടകം പൂർത്തിയായി. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും ഉത്സവ കാലയളവിൽ ഹരിത ചട്ടം കർശനമായി പാലിക്കണം.

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
Strict Covid protocol should follow in Attukal Pongala, Directs District collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X