വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യം; തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സമരം തുടരുന്നു
ശ്രീകാര്യം: വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഗവ. എൻജീനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെ അനിശ്ചിതകാലസമരം തുടരുന്നു. കോളേജിലെ ആസാദി മൂവ്മെന്റിന്റെ അഭിമുഖ്യത്തിലാണ് സമരം. വനിത ഹോസ്റ്റലിൽ കയറേണ്ട സമയം വൈകുന്നേരം 6.30ൽ നിന്ന് രാത്രി 9.30 ആക്കി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി 10 ഓടെയാണ് സമരം ആരംഭിച്ചത്.
വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി കൂടുതൽ വിദ്യാർത്ഥികൾ ഇന്ന് രംഗത്തെത്തിയതോടെ കോളേജ് പരിസരം സമരമുഖരിതമാണ്. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എല്ലാ വിദ്യാർത്ഥി സംഘടനകളും രംഗത്തുണ്ട്.അതേസമയം പ്രശ്നം ചർച്ച ചെയ്യാൻ പ്രിൻസിപ്പൽ ഇന്ന് വിദ്യാർത്ഥി പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ സമരസ്ഥലത്തെത്തി സമരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളുമായും ചർച്ച നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഹോസ്റ്റലിൽ വൈകിയെത്തിയ വിദ്യാർത്ഥികളെ ആക്ഷേപിക്കും വിധം പി.ടി.എ അംഗങ്ങളിൽ ചിലർ രക്ഷിതാക്കളുമായി സംസാരിച്ചതായും അതേപ്പറ്റി അന്വേഷിക്കാനും അവർക്കെതിരെ നടപടിയെടുക്കാനും കോളേജ് അധികൃതർ തയ്യാറാകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.ഇന്നലെ രാത്രി മുഴുവൻ വിദ്യാർത്ഥികൾ സമരം ചെയ്തിട്ടും അന്വേഷിക്കാൻ കൂട്ടാക്കാത്തവർ ഇന്ന് രാവിലെ ചർച്ചയ്ക്ക് ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ല.
ഇന്നലെ ലൈബ്രറിയിൽ പോയശേഷം രാത്രി 9ന് എത്തിയവരെ ഹോസ്റ്റൽ വാർഡൻ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണം. വൈകിയതിന്റെ കാരണം എഴുതിനൽകണമെന്ന് വാർഡൻ ആവശ്യപ്പെട്ടെന്നുമാണ് ഇവരുടെ പരാതി. അതേസമയം സമരം തീർപ്പാക്കാൻ വിദ്യാർത്ഥികളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചർച്ചയിൽ അവരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications