തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യം; തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സമരം തുടരുന്നു

  • By Desk
Google Oneindia Malayalam News

ശ്രീ​കാ​ര്യം​:​ വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​എ​ൻ​ജീ​നീ​യ​റിം​ഗ് ​കോ​ളേ​ജിലെ വി​ദ്യാ​ർ​ത്ഥി​നികളുടെ അ​നി​ശ്ചി​ത​കാ​ല​സ​മ​രം തുടരുന്നു. ​കോ​ളേ​ജി​ലെ​ ​ആ​സാ​ദി​ ​മൂ​വ്മെ​ന്റി​ന്റെ​ ​അ​ഭി​മു​ഖ്യ​ത്തി​ലാണ് സമരം. വ​നി​ത​ ​ഹോ​സ്റ്റ​ലി​ൽ​ ​ക​യ​റേ​ണ്ട​ ​സ​മ​യം​ ​വൈകുന്നേരം 6.30ൽ നിന്ന് രാ​ത്രി​ 9.30​ ​ആ​ക്കി ദീർഘിപ്പിക്കണമെന്നാ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ന​ലെ​ ​രാ​ത്രി​ 10​ ഓ​ടെ​യാ​ണ് ​സ​മ​രം​ ​ആ​രം​ഭി​ച്ച​ത്.​

<strong>യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!</strong>യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!

​വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി കൂടുതൽ വിദ്യാർത്ഥികൾ ഇന്ന് രംഗത്തെത്തിയതോടെ കോളേജ് പരിസരം സമരമുഖരിതമാണ്. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എല്ലാ വിദ്യാർത്ഥി സംഘടനകളും രംഗത്തുണ്ട്.അതേസമയം പ്രശ്നം ചർച്ച ചെയ്യാൻ പ്രിൻസിപ്പൽ ഇന്ന് വിദ്യാ‌ർത്ഥി പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ സമരസ്ഥലത്തെത്തി സമരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളുമായും ചർച്ച നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Thiruvananthapuram

ഹോസ്റ്റലിൽ വൈകിയെത്തിയ വിദ്യാർത്ഥികളെ ആക്ഷേപിക്കും വിധം പി.ടി.എ അംഗങ്ങളിൽ ചിലർ രക്ഷിതാക്കളുമായി സംസാരിച്ചതായും അതേപ്പറ്റി അന്വേഷിക്കാനും അവർക്കെതിരെ നടപടിയെടുക്കാനും കോളേജ് അധികൃതർ തയ്യാറാകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.ഇന്നലെ രാത്രി മുഴുവൻ വിദ്യാർത്ഥികൾ സമരം ചെയ്തിട്ടും അന്വേഷിക്കാൻ കൂട്ടാക്കാത്തവർ ഇന്ന് രാവിലെ ചർച്ചയ്ക്ക് ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ല.

ഇ​ന്ന​ലെ​ ​ലൈ​ബ്ര​റി​യി​ൽ​ ​പോ​യശേഷം രാത്രി ​ 9​ന് ​എ​ത്തി​യ​വ​രെ​ ​ഹോ​സ്റ്റ​ൽ​ ​വാ​ർ​ഡ​ൻ​ ​ ​പ്ര​വേ​ശി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണം. ​ വൈ​കി​യ​തി​ന്റെ​ ​കാ​ര​ണം​ ​എ​ഴു​തി​ന​ൽ​ക​ണ​മെ​ന്ന് ​വാ​ർ​ഡ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് ​ഇ​വ​രു​ടെ​ ​പ​രാ​തി.​ ​ ​അതേസമയം ​​സമരം തീർപ്പാക്കാൻ വിദ്യാർത്ഥികളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചർച്ചയിൽ അവരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

Thiruvananthapuram
English summary
Strike in Thiruvananthapuran government engineering collage for women's hostel issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X