Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു: അപകടം ബൈക്കില്‍ ലോ ഫ്ലോര്‍ ബസിടിച്ച്!!

പൂവാർ: നിറുത്തിയിട്ടിരുന്ന കാറിനെ മറികടന്നെത്തിയ ബൈക്കിൽ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബാലരാമപുരം എസ്.പി.ആർ ഹോട്ടൽ ഉടമ അന്തിയൂർ ആർ.സി സ്ട്രീറ്റിൽ ഷാജിയുടെ മകൻ ശരത്താണ് (19) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായിരുന്നു. ബൈക്കിന് പിന്നിൽ യാത്ര ചെയ്‌തിരുന്ന കോട്ടകാൽ ഇടത്തേക്കോണത്ത് അനിൽകുമാറിന്റെ മകൻ അഭിഷിത് (12) അദ്ഭുതകരമായി രക്ഷപ്പെട്ടു. നെല്ലിമൂട് വച്ച് അഭിഷിത് ബൈക്കിൽ ലിഫ്ട് ചോദിച്ച് കയറിയതാണെന്ന് പൊലീസ് പറഞ്ഞു. കാലിനും തലയ്‌ക്കും പരിക്കേറ്റ അഭിഷിത് അപകടനില തരണം ചെയ്‌തതായി ബന്ധുക്കൾ പറഞ്ഞു.

accidentdeath-

ഇന്നലെ രാവിലെ ഒമ്പതിന് കുഴിവിളയ്‌ക്കും പരണിയം വഴിമുക്കിനും ഇടയിലാണ് അപകടമുണ്ടായത്. ശരത്ത് സുഹൃത്തിനെ കാണാൻ കാഞ്ഞിരംകുളത്തു നിന്ന് പൂവാറിലേക്ക് പോകുകയായിരുന്നു. റോഡ് വക്കിൽ നിറുത്തിയിട്ടിരുന്ന കാറിനെ മറികടക്കുന്നതിനിടെ ശരത്തിന്റെ ബൈക്കിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു. ബസിന്റെ ചില്ലും തകർന്നു. അനിത ഷാജിയാണ് ശരത്തിന്റെ അമ്മ. സഹോദരങ്ങൾ : ശ്യാം, ശരൺ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+