ധനുവച്ചപുരത്ത് വീണ്ടും എസ്എഫ്ഐ - എ.ബി.വി.പി സംഘർഷം: വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്
ധനുവച്ചപുരത്ത് വീണ്ടും എസ്എഫ്ഐ- എബിവിപി സംഘർഷം: വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്,അക്രമിച്ചത് യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനെത്തിയ വിദ്യാര്‍ത്ഥിയെ!!
പാറശാല: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനെത്തിയ വിടിഎം എൻഎസ്എസ് കോളേജിലെ എബിവിപി കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതുമായി ബണ്ഡപ്പെട്ടാണ് കോളേജിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.
ധനുവച്ചപുരം മെക്കോല്ല ആതിരാഭവനിൽ അനിൽ കുമാറിന്റെ മകൻ ശ്രീവരുണിനാണ് (21) മർദ്ദനമേറ്റത്. തലയ്ക്കും, നട്ടെല്ലിനും സാരമായി പരിക്കേറ്റ വിദ്യാർത്ഥി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ധനുവച്ചപുരം ആർ.എസ്.എസ് മണ്ഡലം കാര്യവാഹ് കൂടി ആയ ശ്രീവരുൺ വി.ടി.എം എൻ.എസ്.എസ് കോളേജിലെ അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.

വരാനിരിക്കുന്ന പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനാണ് ഇന്നലെ ഉച്ചയ്ക്ക് യൂണിവേഴ്സിറ്റി കോളേജിലെ ഓഫിസിൽ ശ്രീവരുൺ എത്തിയത്. ധനുവച്ചപുരത്തെ എ.ബി.വി.പി പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞതോടെ വി.ടി. എം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരും അവിടെയുള്ള പ്രവർത്തകരും ചേർന്ന് മർദ്ദിക്കുകയായിരുന്നുവേന്ന് ബണ്ഡുക്കൾ ആരോപിക്കുന്നു..












Click it and Unblock the Notifications