• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മോഹന്‍ലാലിനെ കാണണം; അതും പുലിമുരുകൻ ആയിട്ട്, ഊരിലെ വിദ്യാര്‍ത്ഥികളുടെ ആഗ്രഹം-കുറിപ്പ്

തിരുവനന്തപുരം: സൂപ്പര്‍ താരം മോഹന്‍ലാലിനെ കാണണമെന്ന വിദ്യാര്‍ത്ഥികളുടെ ആഗ്രഹം പങ്കുവെച്ചുകൊണ്ടുള്ള അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. അമ്പൂരി കുന്നത്തുമല 'അഗസ്ത്യ' ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപക കെആർ ഉഷാകുമാരിയാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പുലിമുരുകന്‍ ആയിട്ട് മോഹന്‍ലാലിനെ കാണണം എന്ന ആഗ്രഹമാണ് പൊന്നാന്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഉള്ളതെന്നാണ് ഉഷാ കുമാരി കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

 മോഹൻലാലിനെ കാണണം

മോഹൻലാലിനെ കാണണം

പൊന്നനും പൊന്നിയും അവരുണ്ടങ്കിലെ കാട്ടിലെ യാത്രക്ക് ഒരു ഇളക്കമുള്ളൂ. താഴ്വാരത്തിൽ നിന്നും എനിക്ക് കൂട്ട് ഇവരാണ് . കൂടെ മിനി മോളും.ഞാൻ വടിപിടിക്കുന്നത് കൊണ്ട് അവരും എന്നെ കളിയാക്കി ഓരോ വടി എടുക്കും.

സ്കൂളിൽ വരുന്ന ഗസ്റ്റുകൾ കുട്ടികളോട് ആരാകണം എന്നു ചോദിച്ചാൽ പൊന്നൻ ഉടൻ പറയും എനിക്ക് പുലിമുരുകൻ ആകണം.അവൻ ഉദ്ദേശിക്കുന്നത് അഭിനയിക്കണം എന്നാണ്. പുലിമുരുകനെ അനുകരിച്ചു കാണിക്കുകയും ചെയ്യും. പുലിമുരുകൻ ആയിട്ട് എനിക്ക് മോഹൻലാലിനെ കാണണം ഇതാണ് അവന്റെ ഡിമാൻഡ്. പൊന്നിക്ക് ടീച്ചർ ആയാൽ മതി.

ഊര് മൂപ്പൻ

ഊര് മൂപ്പൻ

പൊന്നൻ ഇപ്പോൾ നാലാം ക്ലാസ്സിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് മണക്കാട് സ്കൂളിൽ വച്ച് ഒരു പരിപാടി അവതരിപ്പിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. ഊര് മൂപ്പൻ പാട്ടപുരയിൽ വച്ച് വിവാഹത്തിന് വരനും വധുവിനും ഉപദേശം കൊടുക്കുന്ന ഒരു രംഗം ആണ്. ഊര് മൂപ്പൻ പൊന്നനും. ഏകദേശം അഞ്ചു മിനിറ്റോളം തുടർച്ചയായി ഡയലോഗ് മൂപ്പർക്ക് മാത്രം പറയാനുണ്ട്. മൂപ്പന് മുറുക്കാന് പകരം വായിൽ ബബിൾക്കം.

വലിയ കയ്യടി

വലിയ കയ്യടി

ഡയലോഗ് ചില സ്ഥലത്തു ബ്രേക്ക്‌ ആകുമ്പോൾ ചവയ്ക്കുന്നതിന്റെയും മൂളുന്നതിന്റെയും തലയാട്ടുന്നതിന്റെയും കൈചൂണ്ടുന്നതിന്റെയും രംഗം കണ്ട് വലിയ കയ്യടി നേടിയിരുന്നു. അന്നുമുതൽ ഊര് മൂപ്പൻ ആയി. ഇപ്പോഴും മൂട്ട് കാണിയെന്നും ഊര് മൂപ്പൻ എന്നും എല്ലാവരും വിളിക്കും . അവൻ സ്വയം അത് വിശേഷിപ്പിക്കുകയും ചെയ്യും.

മോഹൻലാൽ സാറിനെ

മോഹൻലാൽ സാറിനെ

അവന്റെ ഏറ്റവും വലിയ ആഗ്രഹം അഭിനയിക്കണം മോഹൻലാൽ സാറിനെ കാണണം എന്നതാണ് ഇവിടെ നിന്ന് അഞ്ചിലേക്ക് പോകും മുൻപേ ഞാൻ സാറിനെ കാണിച്ചു കൊടുക്കാം എന്ന് വെറുതെ പറയുമായിരുന്നു. ഞാനും സ്‌ക്രീനിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്ന് പറഞ്ഞിട്ടും അവനു വിശ്വാസം ഇല്ല. അവൻ സംഗതി സീരിയസായി എടുത്തിരിക്കുന്നു വാക്ക് പാലിക്കാൻ പറ്റാത്ത ടീച്ചർ എന്നാ ഊര് മൂപ്പൻ കൽപ്പിക്കുന്നത്. അത് ശരിയല്ലേ..?

 സുരേഷ്ഗോപി സാർ

സുരേഷ്ഗോപി സാർ

സുരേഷ്ഗോപി സാർ ഞങ്ങളുടെ അടുത്തുള്ള സെറ്റിൽ മെന്റിൽ വന്നിരുന്നു ഞങ്ങൾ അവിടെ പോയി ഊര് മൂപ്പൻ അദ്ദേഹത്തിനു പോയി കൈ കൊടുത്തു. അതുപോലെ മോഹൻലാൽ സാറിനും കൈ കൊടുക്കണം ഇതാണ് ഊര് മൂപ്പന്റെ ഭൂതി. ഊര് മൂപ്പന്റെ ആഗ്രഹം ഇവിടന്ന് പോകും മുന്നേ സാധിക്കുമോ? എവിടന്ന് അല്ലെ? കൊച്ചിനെ വെറുതെ പറഞ്ഞു മോഹിപ്പിച്ചു

Thiruvananthapuram

English summary
Students in Amburi Kunnathumala tribal settlement want to meet actor Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X