തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി, ഉദ്യോഗസ്ഥന് സസ്പെൻഷൻ, പണം നഷ്ടമായില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ ജീവനക്കാരൻ ആണ് പണം തിരിമറി നടത്തിയത്. എന്നാൽ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടർ അറിയിച്ചതായി കളക്ടർ നവ്‌ജ്യോത് ഘോസ വ്യക്തമാക്കി.

തിരിമറി സംബന്ധിച്ചു ട്രഷറി ഡയറക്ടർ അന്വേഷിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകി. കളക്ടറുടെ അക്കൗണ്ടിൽനിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു കളക്ടർ ട്രഷറി ഡയറക്ടറിൽനിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.

crime

കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചെന്ന് ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

ഉപ്പുകുളത്തെ ശാഖ, സന്ദീപിനെ ഭിത്തിയിലൊട്ടിച്ച് സ്വരാജ് !'ചാണകക്കുഴിയുടെ പരിസരത്ത് പോലും പോയിട്ടില്ല'ഉപ്പുകുളത്തെ ശാഖ, സന്ദീപിനെ ഭിത്തിയിലൊട്ടിച്ച് സ്വരാജ് !'ചാണകക്കുഴിയുടെ പരിസരത്ത് പോലും പോയിട്ടില്ല'

സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടർ കണ്ടെത്തിയത്. സംഭവത്തിൽ വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടർ വിജിലൻസിനെ ചുമതലപ്പെടുത്തി. ട്രഷറിയിലൂടെ ഉദ്യോഗസ്ഥർക്കു തിരിമറി നടത്തുന്നതിനുള്ള എല്ലാ പഴുതുകളും അടച്ചു സിസ്റ്റം സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കളക്ടർ നവ്‌ജ്യോത് ഘോസ നിർദേശം നൽകി.

'കക്കൂസ് കുഴിയിലാണ് വീണത്', സ്വരാജിന്റെ മാരക കൗണ്ടറിന് ഫേസ്ബുക്കിൽ തിരിച്ചടിച്ച് സന്ദീപ് വാര്യർ!'കക്കൂസ് കുഴിയിലാണ് വീണത്', സ്വരാജിന്റെ മാരക കൗണ്ടറിന് ഫേസ്ബുക്കിൽ തിരിച്ചടിച്ച് സന്ദീപ് വാര്യർ!

Thiruvananthapuram
English summary
Sub treasury staff suspended for fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X