തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുരോഗമന കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല, വെള്ളായണിക്കലിലെ സദാചാര ആക്രമണത്തിനെതിരെ എസ്എഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: പോത്തന്‍കോട് വെള്ളായണിക്കല്‍ പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന സദാചാര ആക്രമണത്തില്‍ പ്രതിഷേധം ശക്തം. വെള്ളാണിക്കല്‍ പാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ സംഘത്തെ പ്രദേശവാസിയായ ആള്‍ വടി ഉപയോഗിച്ച് അടിച്ച് ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നുവെങ്കിലും നിസ്സാര വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യത്തില്‍ ഇറങ്ങി.

സദാചാര ആക്രമണത്തിന് എതിരെ എസ്എഫ്ഐ രംഗത്ത് വന്നു. പുരോഗമന കേരളത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല ഇത്തരം സദാചാര അക്രമണങ്ങൾ എന്ന് എസ്എഫ്ഐ പ്രതികരിച്ചു. കർശന നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഖത്തര്‍ വിസിറ്റ് വിസ നിര്‍ത്തുന്നു; കാരണം ഇതാണ്... യുഎന്നില്‍ അമീറിന്റെ കിടിലന്‍ പ്രസംഗംഖത്തര്‍ വിസിറ്റ് വിസ നിര്‍ത്തുന്നു; കാരണം ഇതാണ്... യുഎന്നില്‍ അമീറിന്റെ കിടിലന്‍ പ്രസംഗം

SFI

എസ്എഫ്ഐ പ്രസ്താവന : തിരുവനന്തപുരം വെള്ളാണിക്കൽ പാറയിൽ സ്കൂൾ കുട്ടികൾക്ക് നേരെയുണ്ടായ സദാചാര ഗുണ്ട അക്രമം പ്രതിഷേധാർഹം. പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലാം തീയതിയാണ് അതിക്രമം നടന്നത്. ഓണഘോഷത്തിന് ശേഷം സുഹൃത്തിന്റെ വീട്ടിൽ വന്ന പെൺകുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പുരോഗമന കേരളത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല ഇത്തരം സദാചാര അക്രമണങ്ങൾ. കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സദാചാര ഗുണ്ടായിസം അരങ്ങേറുന്നുണ്ട്.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാൻ വേണ്ടി തിരുവനന്തപുരം സി.ഇ.ടി കോളേജിൻ്റെ പരിസരത്തെ ബസ് സ്റ്റോപ്പ് തകർക്കപ്പെട്ട സംഭവവും തൊട്ടടുത്ത ദിവസം തന്നെ പാലക്കാട് കരിമ്പ ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ ബസ് കാത്തിരിക്കുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു എന്ന കാരണത്താൽ പ്രദേശത്തെ സദാചാര ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടു എന്ന വാർത്തയും പുറത്തുവന്നിരുന്നു.

അദാനി ഒരു ദിവസം സമ്പാദിക്കുന്നത് പത്ത് ഓണം ബംബറടിച്ചാലും തൊടാനാകില്ല, അംബാനിയെ മുട്ടുകുത്തിച്ച കുതിപ്പ്അദാനി ഒരു ദിവസം സമ്പാദിക്കുന്നത് പത്ത് ഓണം ബംബറടിച്ചാലും തൊടാനാകില്ല, അംബാനിയെ മുട്ടുകുത്തിച്ച കുതിപ്പ്

വിദ്യാർത്ഥികൾ ജെൻഡർ വ്യത്യാസങ്ങളില്ലാതെ ഇടപെടുന്നത് സഹിക്കാനാവാത്ത പുരുഷാധിപത്യ മനസ്സുള്ളവരാണ് കേരളത്തിന്റെ യശസ്സ് തകർക്കുന്ന സമീപനം സ്വീകരിക്കുന്നത്. മനുഷ്യ സ്നേഹവും, സൗഹൃദവും, സഹോദര്യവും എല്ലാം ലൈംഗിക ചുവയോടെ മാത്രം നോക്കികാണുന്ന ഫ്യൂഡൽ പുരുഷാധിപത്യ മനോഭാവം പേറി നടക്കുന്ന സദാചാര ഗുണ്ടകൾക്കെതിരെ കേരളത്തിലെ പുരോഗമന സാക്ഷര സമൂഹത്തിന്റെയും, വിദ്യാർത്ഥികളുടെയും പ്രതിഷേധമുയരണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Thiruvananthapuram
English summary
Such moral attacks cannot be accepted in progressive Kerala, SFI against Moral Policing at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X