തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യാശ്രമം; ഭയമില്ലാതെ പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് വിദ്യാർത്ഥിനി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭയമില്ലാതെ പഠിക്കാനുള്ള സാഹചര്യം ഉണ്ടായേ തീരൂവെന്നും അതിന് എസ്എഫ്ഐ പ്രവർത്തനശൈലിയിൽ അടിമുടി മാറ്റം വരുത്തണമെന്നും യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടിയുടെ മൊഴി. ജസ്റ്റിസ് പി കെ ഷംസുദ്ദീൻ കമ്മീഷൻ തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിലാണ് പെൺകുട്ടി മൊഴി നൽകിയത്.

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

സ്വതന്ത്രമായി പഠിക്കാൻ കഴിയുന്ന കലാലയമാണ് സ്വപ്നം. ആത്മഹത്യയ്ക്ക് കാരണക്കാർ ഒന്നോ രണ്ടോ വിദ്യാർത്ഥികൾ മാത്രമല്ല, കോളേജ് യൂണിയൻ പൊതുവിൽ ആണ്. വിശദമായ മൊഴി കമ്മീഷന് നൽകിയിട്ടുണ്ടെന്നും വിദ്യാർത്ഥിനി പറഞ്ഞു. കലാലയങ്ങളിൽ എസ്എഫ്ഐയുടെ പേരിൽ നടത്തുന്ന ഗുണ്ടായിസം എല്ലാ പരിധികളും ലംഘിച്ച് മനുഷ്യാവകാശ ലംഘനമായിട്ടുണ്ടെന്നും വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ജസ്റ്റിസ് പികെ ഷംസുദ്ദീൻ കമ്മീഷന് കഴിയുമെന്നും മൊഴി നൽകിയതിനു ശേഷം കോൺഗ്രസ് നേതാവ് വിഎം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.

tvm

മുൻ മന്ത്രി ബാബു ദിവാകരൻ, കെഎം ഷാജഹാൻ, ജ്യോതികുമാർ ചാമക്കാല, ആർവി രാജേഷ്, ആർഎസ് ശശികുമാർ, യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ മോളി മെർസലിൻ, ആർ കുമാർ, ഡോ ജയകുമാർ, ഗവ കോളേജ് ടീച്ചേഴ്‌സ് ഓർഗനൈസഷൻ, കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ, എം.ജി സർവകലാശാല വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി കോളേജിലെ റിട്ട.അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ പൊതുജനങ്ങൾ തുടങ്ങിയവർ തെളിവെടുപ്പിൽ പങ്കെടുത്തു.

Thiruvananthapuram
English summary
Suicide attemept of student in university collage; commission take statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X