തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തികമായി ചിലര്‍ വഞ്ചിച്ചു, കോടികളുടെ ബാധ്യത: കുടുംബത്തിലെ 3 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ക്കലയിലെ വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും മരിച്ച സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സാമ്പത്തികമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പറയുന്നു. ചിലര്‍ സാമ്പത്തികമായി വഞ്ചിച്ചെന്നും ചില വ്യക്തികളുടെ പേരും കുറിപ്പില്‍ പറയുന്നുണ്ട്. കരാര്‍ ജോലി ചെയ്യുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ പറ്റിച്ചെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം

suicide

ഉപകരാറുകാരന്‍ ജോലി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് വലിയ തുക കടമെടുത്ത് പണി പൂര്‍ത്തിയാക്കേണ്ടി വന്നു. ഇതോടെ വലിയ കട ബാധ്യതയാണ് തനിക്കുണ്ടായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. മേല്‍ വെട്ടൂര്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ (58) ഭാര്യ മിനി ( 50 )ശ്രീലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചയോടെയാണ് മരണം നടന്നതെന്നാണ് പ്രാഥമിക വിവരം.

'ദില്ലി കലാപക്കേസിൽ ഉമർ ഖാലിദിനെ തൂക്കിലേറ്റും', ആസൂത്രിത കലാപമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര!'ദില്ലി കലാപക്കേസിൽ ഉമർ ഖാലിദിനെ തൂക്കിലേറ്റും', ആസൂത്രിത കലാപമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര!

പുലര്‍ച്ച 3.30 ഓടെ വീട്ടില്‍ നിന്നും നിലവിളി കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. വീടിന്റെ മുകളിലത്തെ നിലയില്‍ തീ പടര്‍ന്നതോടെ ഇവര്‍ അഗ്‌നിശമന സേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സും പോലീസും എത്തിയെങ്കിലും മൂന്നു പേരും മരിച്ച നിലയിലായിരുന്നു. മിനിയുടേയും ശ്രീലക്ഷ്മിയുടേയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ മുറിക്കുള്ളിലായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലായിരുന്നു ഉണ്ടായിരുന്നത്.

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

Recommended Video

cmsvideo
ചൈനയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്‌ | Oneindia Malayalam

കഴിഞ്ഞ 20 വര്‍ഷമായി ശ്രീകുമാര്‍ ഡിഫന്‍സിലെ കരാര്‍ ജോലി ഏറ്റെടുത്ത് നടത്തുന്ന കോണ്‍ട്രാക്ടര്‍ ആണ്. ഇപ്പോള്‍ ശംഖുമുഖത്ത് എയര്‍ഫോഴ്‌സ് പണികള്‍ നടത്തി വരികയായിരുന്നു. ശ്രീലക്ഷ്മി ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. പെട്രോള്‍ ഒഴിച്ചാകാം ആത്മഹത്യ എന്നാണ് സൂചന. അതേസമയം, സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. ചില വ്യക്തികളുടെ പേര് കുറിപ്പില്‍ പരാമര്‍ശിച്ചതോടെയാണ് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

ഇന്ത്യയില്‍ 50 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 90123 ഇന്ത്യയില്‍ 50 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 90123

രോഗികള്‍; കനത്ത ആശങ്കരോഗികള്‍; കനത്ത ആശങ്ക

Thiruvananthapuram
English summary
Suicide Of Three family members in Varkala, Police will investigate in the wake of the suicide note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X