Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനൽമഴയ്ക്ക് തുടക്കമായി, അഞ്ച് ദിവസം നല്ലമഴകിട്ടും,ഇടിയും മിന്നലിനും സാധ്യത!

തിരുവനന്തപുരം: സംസ്ഥാനത്തെ അത്യുഷ്ണത്തിന് ആശ്വാസം പകർന്ന് വേനൽമഴയ്ക്ക് തുടക്കമായി. ഇന്നലെ തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം സാമാന്യം ഭേദപ്പെട്ട വേനൽമഴ ലഭിച്ചു. നല്ലതോതിൽ ഇടിമിന്നലും ഉണ്ടായിരുന്നു. സാധാരണവേനൽമഴ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് പെയ്യാറുള്ളതെങ്കിലും ഇന്നലെ പരക്കെ വ്യാപകമായ തോതിൽ തന്നെ മഴ ലഭിച്ചു.

ഇത് അടുത്ത അഞ്ച് ദിവസം കൂടി തുടരും. ജൂണിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുന്നത് വരെ വേനൽമഴ ഏറിയും കുറഞ്ഞും ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറഞ്ഞു. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ മഴ ലഭിച്ചില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽച്ചൂട് നാല് ഡിഗ്രി വരെ അധികം ഉയർന്നിരുന്നു.

Rain

എന്നാൽ ചൂട് കൂടിയതിനു ശേഷമാണ് മഴയുണ്ടാകുന്നതെങ്കിൽ അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റം ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാകേന്ദ്രം പറഞ്ഞു. വൈകിട്ടോ രാവിലെയോ പെയ്യുന്ന മഴ ചൂടിന്റെ കാഠിന്യം വലിയതോതിൽ കുറയ്‌ക്കും. തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി നല്ലരീതിയിൽ ലഭിക്കുമെന്നാണ് സൂചനകളെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ ആദ്യവാരം തന്നെ കാലവർഷമെത്തിയേക്കും. 96 മുതൽ 104 ശതമാനം വരെ വഴ കിട്ടുമെന്നാണ് പ്രതീക്ഷ. സാധാരണ ലഭിക്കുന്ന കാലവർഷവുമായി താരതമ്യം ചെയ്‌താണ് ശതമാനക്കണക്ക് നിശ്ചയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+