തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനൽമഴയ്ക്ക് തുടക്കമായി, അഞ്ച് ദിവസം നല്ലമഴകിട്ടും,ഇടിയും മിന്നലിനും സാധ്യത!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ അത്യുഷ്ണത്തിന് ആശ്വാസം പകർന്ന് വേനൽമഴയ്ക്ക് തുടക്കമായി. ഇന്നലെ തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം സാമാന്യം ഭേദപ്പെട്ട വേനൽമഴ ലഭിച്ചു. നല്ലതോതിൽ ഇടിമിന്നലും ഉണ്ടായിരുന്നു. സാധാരണവേനൽമഴ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് പെയ്യാറുള്ളതെങ്കിലും ഇന്നലെ പരക്കെ വ്യാപകമായ തോതിൽ തന്നെ മഴ ലഭിച്ചു.

<strong><br>കോട്ടയത്ത് മാണിയില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പ്... നാഥനില്ലാത്ത കേരള കോൺഗ്രസിന് ജീവന്മരണ പോരാട്ടം.. തിരിച്ചുപിടിക്കാൻ സിപിഎം, പിസി തോമസിൽ പ്രതീക്ഷ വെച്ച് ബിജെപി.. കടുത്ത ത്രികോണ മത്സരം... കോട്ടയം പ്രവചനാതീതം!! വൺഇന്ത്യ സ്പെഷല്‍ വിശകലനം!!</strong>
കോട്ടയത്ത് മാണിയില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പ്... നാഥനില്ലാത്ത കേരള കോൺഗ്രസിന് ജീവന്മരണ പോരാട്ടം.. തിരിച്ചുപിടിക്കാൻ സിപിഎം, പിസി തോമസിൽ പ്രതീക്ഷ വെച്ച് ബിജെപി.. കടുത്ത ത്രികോണ മത്സരം... കോട്ടയം പ്രവചനാതീതം!! വൺഇന്ത്യ സ്പെഷല്‍ വിശകലനം!!

ഇത് അടുത്ത അഞ്ച് ദിവസം കൂടി തുടരും. ജൂണിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുന്നത് വരെ വേനൽമഴ ഏറിയും കുറഞ്ഞും ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറഞ്ഞു. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ മഴ ലഭിച്ചില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽച്ചൂട് നാല് ഡിഗ്രി വരെ അധികം ഉയർന്നിരുന്നു.

Rain

എന്നാൽ ചൂട് കൂടിയതിനു ശേഷമാണ് മഴയുണ്ടാകുന്നതെങ്കിൽ അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റം ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാകേന്ദ്രം പറഞ്ഞു. വൈകിട്ടോ രാവിലെയോ പെയ്യുന്ന മഴ ചൂടിന്റെ കാഠിന്യം വലിയതോതിൽ കുറയ്‌ക്കും. തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി നല്ലരീതിയിൽ ലഭിക്കുമെന്നാണ് സൂചനകളെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ ആദ്യവാരം തന്നെ കാലവർഷമെത്തിയേക്കും. 96 മുതൽ 104 ശതമാനം വരെ വഴ കിട്ടുമെന്നാണ് പ്രതീക്ഷ. സാധാരണ ലഭിക്കുന്ന കാലവർഷവുമായി താരതമ്യം ചെയ്‌താണ് ശതമാനക്കണക്ക് നിശ്ചയിക്കുന്നത്.

Thiruvananthapuram
English summary
Summer rain started in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X