Get Updates
Get notified of breaking news, exclusive insights, and must-see stories!

'സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ' ക്കുറിച്ച് മാധ്യമ ചര്‍ച്ചയൊന്നും ഉണ്ടാവാറില്ല: സുനില്‍ പി ഇളയിടം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനവുമായ സുനില്‍ പി ഇളയിടം. സഖാവ് സിയാദിനെ കൊല ചെയ്തിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല. ജനാധിപത്യവാദികള്‍ ഈ ഹീനതയ്‌ക്കെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൊയാരത്ത് ശങ്കരന്റെ കൊലപാതകം മുതല്‍ ആരംഭിച്ചതാണ്. പിന്നീട് ചീമേനിയടക്കം എത്രയോ കൊലകള്‍. എങ്കിലും 'സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ 'ക്കുറിച്ച് മാധ്യമ ചര്‍ച്ചയൊന്നും ഉണ്ടാവാറില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

sunilpilayadam

"തിരുവോണത്തലേന്ന് രണ്ടു സഖാക്കളെ കൂടി കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. സഖാവ് ഹഖ്മുഹമ്മദിനെയും സഖാവ് മിഥിലാജിനെയും. സഖാവ് സിയാദിനെ കൊല ചെയ്തിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല. ജനാധിപത്യവാദികള്‍ ഈ ഹീനതയ്‌ക്കെതിരെ രംഗത്തുവരണം.

മൊയാരത്ത് ശങ്കരന്റെ കൊലപാതകം മുതല്‍ ആരംഭിച്ചതാണ്. പിന്നീട് ചീമേനിയടക്കം എത്രയോ കൊലകള്‍. എങ്കിലും 'സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ 'ക്കുറിച്ച് മാധ്യമ ചര്‍ച്ചയൊന്നും ഉണ്ടാവാറില്ല. അവരുടെ 'ജനാധിപത്യബോധ'ത്തിന്റെ കനത്ത മൗനത്തില്‍ ആ കൊലകളെല്ലാം മുങ്ങിത്താണു. ഇതിനെയും അങ്ങനെ മുക്കിത്താഴ്ത്താന്‍ അവര്‍ കഴിയുന്ന പോലെ ശ്രമിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+