തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാകും തിരുവനന്തപുരം കോർപ്പറേഷൻ വേദിയാകുക

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാകും തിരുവനന്തപുരം കോർപ്പറേഷൻ വേദിയാകുക. ഭരണതുടർച്ചയ്ക്കായി സിപിഎം പോരാടുമ്പോൾ ഇത്തവണ എന്ത് വില കൊടുത്തും കോർപ്പേറഷൻ പിടിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിതമായി കോൺഗ്രസിനെ തള്ളി ബിജെപിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.അതേസമയം ഇത്തവണ കോർപ്പറേഷനിൽ മോദി മാജിക് നടക്കുമെന്ന് പറയുകയാണ് സുരേഷ് ഗോപി. പൂജപ്പുരയിൽ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിയിരുന്നു സുരേഷ് ഗോപി.

അഴിമതിക്കെതിരെ വോട്ട് ചെയ്യൂ

അഴിമതിക്കെതിരെ വോട്ട് ചെയ്യൂ

അഴിമതിക്കെതിരെ വോട്ട് ചെയ്യാൻ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്യണമെന്നും കേന്ദ്രത്തിൽ എൻഡിഎയുടെ അഴിമതി രഹിത ഭരണമാണ് നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനം വഴി സ്വർണം കടത്തിയതിന് പിന്നിൽ അതിന്റെഅവസ്ഥായണെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരത്ത് പുതിയ എയർപോർട്ട് സമുച്ചയം വന്നിട്ടും അതിന്റെ അവസ്ഥ എന്താണെന്ന് അനുഭവത്തിലൂടെ മനസിലാക്കിയ ആളാണ് താനെന്നും സുരേഷ്ഗോപി പറഞ്ഞു. ഏതാണ്ട് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈറ്റുകളാണ് പുലർച്ചെ മൂന്ന് മണിക്ക് വന്നിറങ്ങുക. ഒന്നര മണിക്കൂറെങ്കിലും ബാഗേജിനായി കാത്തിരിക്കണം.

കസ്റ്റംസ് സ്കാൻ ഉള്ളൂവെന്നാണ്

കസ്റ്റംസ് സ്കാൻ ഉള്ളൂവെന്നാണ്

നമ്മുക്ക് അവിടെ ഗ്രേസ് മാർക്കുണ്ടാകും. വേഗത്തൽ ബാഗേജ് എടുത്തുകൊണ്ടുവരാൻ അവർ നോക്കും പക്ഷേ അവിടേയും കസ്റ്റംസുകാർ പറഞ്ഞത് നാല് ബെൽറ്റുണ്ടെന്നാണഅ. അതിൽ ഒരു ബെൽറ്റിനു മാത്രമേ കസ്‌റ്റംസിന്റെ സ്‌കാനർ ഉള്ളൂവെന്നാണ്.

 ഭാവി തന്നെ മാറും

ഭാവി തന്നെ മാറും


ഇതാണ് തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അവസ്ഥ. ഇതാണ് സ്ഥിതിയെങ്കിലും സ്വർണവും കഠാരയും വെടിമരുന്നും വന്ന വഴിയെ കുറിച്ച് പ്രത്യേകം പറയാനുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ചെറുപ്പക്കാുടെ ഭാവി തന്നെ മാറി മറിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പോരാട്ടം കടുപ്പിച്ച് ബിജെപി

പോരാട്ടം കടുപ്പിച്ച് ബിജെപി

സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ളതായി കരുതപ്പെടുന്ന ജില്ലയില്‍ ഇത്തവണ കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.100 അംഗ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ 43 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. 35 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനവും നേടി.

പ്രചരണത്തിന് ഇവർ

പ്രചരണത്തിന് ഇവർ

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിവി രാജേഷിനെ മുൻനിർത്തിയാണ് ബിജെപി പ്രചരണം നയിക്കുന്നത്. നടൻ കൃഷ്ണകുമാറും ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയും ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിട്ടുണ്ട്. ഇരുവരുടേയും സാന്നിധ്യം കോർപ്പറേഷനിൽ ബിജെപിക്ക് ഗുണകരമാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

ബിനീഷിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി; 50 ലക്ഷത്തിന് വാങ്ങിയ 'കോടിയേരി' വീട് ഉള്‍പ്പെടെബിനീഷിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി; 50 ലക്ഷത്തിന് വാങ്ങിയ 'കോടിയേരി' വീട് ഉള്‍പ്പെടെ

നിയമസഭാ തിരഞ്ഞെടുപ്പിന് മോദിയെത്തുമ്പോള്‍ സ്വീകരിക്കുക ബിജെപി മേയര്‍ ആയിരിക്കും: കൃഷ്ണകുമാര്‍നിയമസഭാ തിരഞ്ഞെടുപ്പിന് മോദിയെത്തുമ്പോള്‍ സ്വീകരിക്കുക ബിജെപി മേയര്‍ ആയിരിക്കും: കൃഷ്ണകുമാര്‍

ശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസുംശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസും

ചെന്നിത്തലയെ വെട്ടാനുള്ള എ ഗ്രൂപ്പ് തന്ത്രം? മുഖ്യമന്ത്രിസ്വപ്നത്തിന് വെല്ലുവിളി... ഉൾപ്പോരിലേക്ക്ചെന്നിത്തലയെ വെട്ടാനുള്ള എ ഗ്രൂപ്പ് തന്ത്രം? മുഖ്യമന്ത്രിസ്വപ്നത്തിന് വെല്ലുവിളി... ഉൾപ്പോരിലേക്ക്

നിവാർ ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടും.. കനത്ത മഴയ്ക്ക് സാധ്യത.. അതീവ ജാഗ്രതനിവാർ ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടും.. കനത്ത മഴയ്ക്ക് സാധ്യത.. അതീവ ജാഗ്രത

Thiruvananthapuram
English summary
Suresh gopi inaugrates NDA election office in poojappura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X