'നന്ദിയാൽ പാടുന്നു ദൈവമേ'; വീണ്ടും ഭക്തിഗാനം പാടി സുരേഷ് ഗോപി, വൈറലായി വീഡിയോ
തിരുവനന്തപുരം: സിസ്റ്റർമാരുടെ മുൻപിൽ താൻ പാടിയ ക്രിസ്തീയ ഭക്തി ഗാനം വീണ്ടും പാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് കോൺവെന്റിലെ സിസ്റ്റർമാരുടെ മുന്നിലാണ് അദ്ദേഹം പാട്ട് പാടിയത്. നന്ദിയാൽ പാടുന്നു ദൈവമേ എന്ന ഭക്തി ഗാനമാണ് അദ്ദേഹം പാടിയത്. ഭക്തി ഗാനം പാടിയ ശേഷം അദ്ദേഹം കുരിശ് വരച്ച് പ്രാർത്ഥിച്ചു. നേരത്തെ തൃശൂർ ലൂർദ് മാതാ പള്ളിയിൽ മാതാവിന് സ്വർണ കൊന്ത സമർപ്പിച്ചപ്പോൾ സുരേഷ് ഗോപി ഈ ഗാനം പാടിയിരുന്നു.
സുരേഷ് ഗോപിയും ഭാര്യ രാധികയും പാടിയ യേശുദേവന്റെ പീഡാനുഭവങ്ങൾ വിവരിക്കുന്ന ഈസ്റ്റർ ഗാനമാണ് നന്ദിയാൽ പാടുന്നു ദൈവമേ എന്ന ഗാനം. ദുഖവെള്ളിയുമായി ബന്ധപ്പെട്ട് ക്രിസ്തു ദേവന്റെ ത്യാഗത്തെ ഓർമിപ്പിക്കുന്നതാണ് ഗാനിത്തിലെ വരികൾ. യേശു ദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമ്പോൾ പാപമായ അന്ധകാരം മറഞ്ഞകന്നതും ആ ത്യാഗ മനോഭാവത്തിന് മുന്നിൽ നമിക്കുന്നതുമാണ് ഗാനത്തിന്റെ അവസാന വരികൾ. ഫാദർ ഡോയ ജോയൽ പണ്ടാരപ്പറമ്പിലിന്റെ വരികൾക്ക് ജേക്സ് ബിജോയി ആണ് സംഗീതം നൽകിയത്.

തൃശിരിൽ മികച്ച വിജയമാണ് ബി ജെ പിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപി സ്വന്തമാക്കിയത്. സുരേഷ് ഗോപിയുടെ വിജയം ബി ജെ പിക്ക് വൻ നേട്ടമായിരുന്നു. വിജയത്തിന് പിന്നാലെയാണ് കഴിഞ്ഞ മാസം സുരേഷ് ഗോപി പള്ളിയിലെത്തി സ്വർണ കൊന്ത സമർപ്പിച്ചത്. ഇതിന് ശേഷം അദ്ദേഹം ഭക്തി ഗാനം മാതാവിന് മുന്നിൽ ആലപിച്ചു. തിരഞ്ഞെടുപ്പിലെ വിജയത്തിൽ നന്ദി അറിയിച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ലൂർദ് പള്ളിയിലെ സന്ദർശനം.
നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണ് ഉള്ളത് എന്നും അത് ഉൽപന്നങ്ങളിൽ അല്ലെന്നും ആണ് സ്വർണ കൊന്ത സമർപ്പിച്ചശേഷം സുരേഷ് ഗോപി പ്രതികരിച്ചത് . ഭക്തിപരമായ നിർവഹണത്തിൻറെ മുദ്രയാണ് സ്വർണ കൊന്ത എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരിയിൽ മകളുടെ വിവാഹത്തിന് മുൻപ് സുരേഷ് ഗോപി ലൂർദ് പള്ളിയി സ്വർണ കിരീടം സമർപ്പിച്ചിരുന്നു. ഭാര്യയ്ക്കും മകൾക്കും ഒപ്പമെത്തിയാണ് സമർപ്പിച്ചത്. എന്നാൽ ഇത് വിവാദം ആകുകയും ചെയ്‌തിരുന്നു. കിരീടത്തിന്റെ തൂക്കം സംബന്ധിച്ച് ആയിരുന്നു ആക്ഷേപം.












Click it and Unblock the Notifications