സസ്പെൻഷനിലായ എസ്.ഐക്ക് പിറ്റേന്ന് ബാഡ്ജ് ഓഫ് ഓണർ
കിളിമാനൂർ: റിട്ട: അധ്യാപകനെ മർദ്ദിച്ചതിനെത്തുടർന്ന് സസ്പെൻഷനിലായ കിളിമാനൂർ സബ് ഇൻസ്പെക്ടർ ബി.കെ. അരുണിന് പിറ്റേ ദിവസം തന്നെ കുറ്റാന്വേഷണ വൈദഗ്ദ്ധ്യത്തിനുള്ള പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ 302 / 2018 ക്രൈം നമ്പരിലുള്ള മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ അന്വേഷണ മികവിനാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന അരുണിന് റിവാർഡ് ലഭിച്ചത്.
അന്വേഷണ സംഘത്തിൽ അന്നുണ്ടായിരുന്ന കിളിമാനൂർ സി.ഐ വി.എസ്. പ്രദീപ് കുമാർ, വർക്കല സി.ഐ ആയിരുന്ന പി.വി. രാജേഷ് കുമാർ, പള്ളിക്കൽ എസ്.ഐ.ആയിരുന്ന ശ്യാംജി, ഷാഡോ പൊലീസ് എസ്.ഐ ഷിജു കെ.എൽ.നായർ എന്നിവർക്കൊപ്പമാണ് അരുണിനും റിവാർഡ് ലഭിച്ചത്. 2018 മാർച്ചിൽ മടവൂരിൽ റേഡിയോ ജോക്കി രാജേഷിനെ സ്വന്തം സ്റ്റുഡിയോയ്ക്ക് മുന്നിൽ വച്ച് കാറിൽ എത്തിയ സംഘം വെട്ടി കൊലപെടുത്തിയിരുന്നു.

ഈ സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അതി വിദഗ്ദ്ധമായ അന്വേഷണത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞങ്കിലും വിദേശത്തായതിനാൽ ഇനിയും പിടി കൂടാനായിട്ടില്ല. ബാക്കി പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണ മികവിനാണ് പുരസ്കാരം. ബി.കെ. അരുൺ കിളിമാനൂർ എസ്.ഐ ആയിരിക്കുമ്പോഴാണ് മികച്ച ശുചിത്വ പൊലീസ് സ്റ്റേഷനുള്ള പുരസ്കാരം കിളിമാനൂർ സ്റ്റേഷന് ലഭിച്ചത്
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications