സ്വപ്‌ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങി; ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും പുറത്ത്
തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയിൽ നിന്ന ഒരു കാര്യമായിരുന്നു സ്വപ്ന സുരഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം. ഇന്ന് പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുസ്തകത്തിൽ ഉണ്ട്. സ്വപ്ന ഇതുവരെ വെളിപ്പെടുത്തിയതിനെക്കാൾ ഇരുവരുടേയും സ്വാകാര്യ ജീവിതത്തിലെ പല കാര്യങ്ങളുമാണ് പുസ്തകത്തിൽ ഉള്ളത്.
ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

തൃശൂർ കറന്റ് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കറിനെതിരെയും ആരോപണങ്ങളാണ് സ്വപ്നയുടെ പുസ്തകത്തിലുള്ളത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016-ലാണ് താൻ ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു.

തുടക്കത്തിലെ സൗഹൃദം ഒരു വര്‍ഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറിയെന്നും 2016ൽ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കര്‍ പറഞ്ഞ പ്രകാരം താൻ കടത്തി നൽകിയെന്നും സ്വപ്ന പറയുന്നുണ്ട്. അതിൽ കറൻസിയായിയുന്നുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രി ഈ ബാഗ് മറന്നു വച്ചെന്നാണ് ശിവശങ്കര്‍ പറഞ്ഞത് എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപൂര്‍വ്വം മറന്നതാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നും സ്വപ്നയുടെ പുസ്തകത്തിൽ പറയുന്നു. പുസ്തകത്തിലെ ഏഴാം അധ്യായത്തിൽ ആണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

ശിവശങ്കറുമായുള്ള സ്വകാര്യ ബന്ധത്തെക്കുറിച്ചും പുസ്തകത്തിൽ വ്യക്തമാക്കുന്നു. തന്നെ പാര്‍വ്വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചതെന്നും ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് തന്നോടുള്ള പ്രണയമെന്നും ഇവർ പറയുന്നു. എൻ്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു.

സ്വര്‍ണക്കടത്ത് കേസ് വിവാദത്തിൽ പെട്ട് കൊച്ചിയിൽ നിന്നും ബെംഗളൂവിലേക്ക് പോയ താൻ എൻഐഎയുടെ പിടിയിലാവുന്നതുവരേയും ശിവശങ്കറിന് പാര്‍വ്വതിയായിരുന്നുവെന്നും സ്വപ്ന പറയുന്നു. പുസ്തകത്തിൻ്റെ ഒരു അധ്യായത്തിന് ശിവശങ്കറിൻ്റെ പാര്‍വ്വതി എന്നാണ് സ്വപ്ന പേര് നൽകിയിരുക്കുന്നതും. അതേസമയം, വിവാദങ്ങൾക്കിടെ തന്റെ അനുഭവങ്ങൾ വ്യക്തമാക്കിക്കൊണ്ട് എം.ശിവശങ്കര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അശ്വത്ഥമാവ് വെറും ഒരും ആന എന്നായിരുന്നു അദ്ദേഹത്തിൻ്റെ പുസ്തകത്തിൻ്റെ പേര്.












Click it and Unblock the Notifications