തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദം കത്തുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്... ഞെട്ടിച്ചുകളഞ്ഞു; അതിവേഗ വളര്‍ച്ച

Google Oneindia Malayalam News

തിരുവനന്തപുരം: നാല് ദിവസം മുമ്പാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം സംഭവം എന്നതുകൊണ്ടുതന്നെ കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കായി വലവീശി. യുഎഇ കേണ്‍സുലേറ്റിലെ പിആഒ എന്ന പേരിലെത്തിയിരുന്ന സരിത്തിനെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കേരളം കേട്ടത്.

ഐടി വകുപ്പില്‍ ജോലി ചെയ്യുന്ന സ്വപ്‌ന സുരേഷ് എന്ന യുവതി മുഖ്യ സൂത്രധാരകയാണെന്ന വിവരം വന്നതോടെ സര്‍ക്കാരും വെട്ടിലായി. ഒടുവില്‍ സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇവരുമായി അടുപ്പമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കരനെയും പുറത്താക്കി. എന്നാല്‍ കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന്റെ അമ്മ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍...

വളര്‍ന്നത് ഗള്‍ഫില്‍

വളര്‍ന്നത് ഗള്‍ഫില്‍

സ്വപന സുരേഷ്പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലാണ്. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്നു അച്ഛന്‍. ചെറുപ്പത്തിലേ അച്ഛനെ സഹായിക്കാന്‍ സ്വപ്‌ന കൂടെ ചേര്‍ന്നു. തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള വിവാഹം നടന്നത് സ്വപ്‌നയുടെ 18ാം വയസില്‍.

ദാമ്പത്യം തകര്‍ന്നതോടെ...

ദാമ്പത്യം തകര്‍ന്നതോടെ...

വിവാഹത്തിന് ശേഷം ഭര്‍ത്താവുമായി ചേര്‍ന്ന് ഗള്‍ഫില്‍ ബിസിനസ് നടത്തിയെങ്കിലും പച്ചപിടിച്ചില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങി. അധികം വൈകാതെ ദാമ്പത്യം തകര്‍ന്നു. ശേഷം തലസ്ഥാനത്തെ ചില വ്യവസായികളുമായി ബന്ധം സ്ഥാപിച്ച സ്വപ്‌ന ഒരു തവണ കൂടി ഗള്‍ഫില്‍ പോയി തിരിച്ചെത്തി.

അതിവേഗ വളര്‍ച്ച ഇങ്ങനെ

അതിവേഗ വളര്‍ച്ച ഇങ്ങനെ

ശാസ്തമംഗലത്ത് ഒരു എയര്‍ട്രാവല്‍സില്‍ ജോലി ചെയ്തു. പിന്നീട് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്തു. ശേഷം യുഎഇ കോണ്‍സിലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവാണ് സ്വപ്‌നയുടെ സ്വാധീനവും ബന്ധങ്ങളും വേഗത്തില്‍ വളര്‍ത്തിയത്.

നിഗൂഢ പ്രവര്‍ത്തനങ്ങള്‍

നിഗൂഢ പ്രവര്‍ത്തനങ്ങള്‍

വീസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ജോലി തെറിച്ചു. പിന്നീടാണ് സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും ഐടി വകുപ്പില്‍ ജോലി തരപ്പെടുത്തിയതും. ഉന്നത ബന്ധങ്ങള്‍ നിലനിര്‍ത്തിയ സ്വപ്‌ന തന്റെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി.

അമ്മയുടെ പ്രതികരണം

അമ്മയുടെ പ്രതികരണം

മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നാണ് സ്വപ്‌നയുടെ അമ്മയുടെ പ്രതികരണം. മകളെ നേരിട്ട് ഇവര്‍ കണ്ടിട്ട് മാസങ്ങളായി. ദിവസങ്ങള്‍ക്ക് മുമ്പില്‍ ഫോണില്‍ വിളിച്ചിരുന്നു. മാധ്യമങ്ങളിലൂടെയാണ് സ്വപ്‌ന സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട കാര്യം അമ്മ അറിഞ്ഞത്. ഇത് ഞെട്ടലുണ്ടാക്കിയെന്നും അമ്മ പറഞ്ഞു.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam
സ്വര്‍ണം പുറത്തെത്തിച്ചത്...

സ്വര്‍ണം പുറത്തെത്തിച്ചത്...

യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന വേളയിലാണ് സരിത്തിനെ പരിചയപ്പെട്ടത്. ഈ ബന്ധമാണ് സ്വര്‍ണക്കടത്തിലേക്ക് എത്തിയത്. വിമാനത്താവളത്തില്‍ എത്തിയിരുന്ന സ്വര്‍ണം പുറത്തെത്തിച്ചിരുന്നത് സ്വപ്‌നയായിരുന്നുവത്രെ. സരിത്ത് ബാഗുകള്‍ കൈപറ്റും.

അന്വേഷണം ദുബായിലേക്ക്

അന്വേഷണം ദുബായിലേക്ക്

ദുബായിലെ വ്യാപാരി ഫരീദ് ഫാസിലാണ് കോണ്‍സുലേറ്റിന്റെ പേരില്‍ നയതന്ത്ര ബാഗേജ് അയച്ചിരുന്നത്. അന്വേഷണം ദുബായിലേക്ക് നീണ്ടിരിക്കുകയാണ്. യുഎഇയും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ട്. സ്വപ്‌ന സുരേഷിന്റെ യുഎഇ ബന്ധങ്ങളും അന്വേഷിക്കുന്നണ്ട്.

സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി

സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി

തിരുവനന്തപുരത്തെ കണ്ണായ സ്ഥലത്ത് കെട്ടിട നിര്‍മാണത്തിന് സ്വപ്‌ന സുരേഷ് തുടക്കം കുറിച്ചിരുന്നു. കാര്‍ റിപ്പയറിങ് കമ്പനിയിലും ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഐടി വകുപ്പിന്റെ വിവിധ പദ്ധതികളുടെ പ്രധാന ചര്‍ച്ചകളിലും സ്വപന പങ്കെടുത്തിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

സരിത്തിന്റെ വീട്ടില്‍ പരിശോധന

സരിത്തിന്റെ വീട്ടില്‍ പരിശോധന

കേസില്‍ അറസ്റ്റിലായ സരിത്ത് തിരുവല്ലം സ്വദേശിയാണ്. ഇയാളുടെ വീട്ടില്‍ കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സുപ്രധാന രേഖകള്‍ ഇവിടെ നിന്ന് ലഭിച്ചുവെന്നാണ് വിവരം. യുഎഇ കോണ്‍സുലേറ്റിലേക്ക് വരുന്ന പാര്‍സലുകള്‍ ശേഖരിക്കാന്‍ പതിവായി എത്തിയത് സരിത്തായിരുന്നു.

14 ദിവസം റിമാന്റില്‍

14 ദിവസം റിമാന്റില്‍

സാധാരണ മാനമായി പെരുമാറുന്ന സരിത്ത്, പാര്‍സല്‍ തടഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. ഇതോടെയാണ് ബലപ്രയോഗം വേണ്ടി വന്നത്. ചോദ്യം ചെയ്യലുമായി സരിത്ത് സഹകരിച്ചില്ലെന്നാണ് വിവരം. ഇപ്പോള്‍ 14 ദിവസം റിമാന്റിലാണ്.

സരിത്തിന്റെയും സ്വപ്‌നയുടെയും ചിത്രങ്ങള്‍

സരിത്തിന്റെയും സ്വപ്‌നയുടെയും ചിത്രങ്ങള്‍

സരിത്തിന്റെ ഫോണ്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇതില്‍ നിന്നാണ് സ്വപ്‌നയുമായുള്ള ബന്ധം പുറത്തായത്. ഫോണ്‍ കോള്‍ രേഖകളും ചിത്രങ്ങളും ലഭിച്ചു. വിദേശരാജ്യവുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ കേന്ദ്ര ഏജന്‍സികളും കേസ് അന്വേഷണത്തിന് എത്തുമെന്നാണ് വിവരം.

സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...

Thiruvananthapuram
English summary
Swapna Suresh's Mother response about Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X