തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കറുത്ത കുപ്പായമണിഞ്ഞ കേരള വനിത, ഡയറിയില്‍ സ്വപ്‌നയുടെ പേര്, ബന്ധം ദുബായില്‍ മാത്രമല്ല.....

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒരേസമയം സ്വപ്‌നാ സുരേഷിനും ശിവശങ്കറിനുമെതിരെ കുരുക്ക് മുറുകുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് ലഭിച്ച ഒരു ഡയറിയില്‍ സ്വപ്നയെ വലിയൊരു സംഘത്തിന്റെ തലപ്പത്ത് ഇരിക്കുന്നവരാണെന്ന തരത്തിലുള്ള സൂചനയാണ് ഉള്ളത്. അതേമസയം ശിവശങ്കറിനെതിരെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടില്‍ നിന്ന് മൊഴി വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. കേസില്‍ എല്ലാ പ്രതികളെയും കൃത്യമായി പൂട്ടാനുള്ള വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ദുബായില്‍ മാത്രമല്ല...

ദുബായില്‍ മാത്രമല്ല...

സ്വപ്‌നയ്ക്ക് ദുബായില്‍ മാത്രമല്ല ബന്ധമുള്ളതെന്നാണ് കണ്ടെത്തല്‍. അയല്‍ രാജ്യങ്ങളിലെ സംഘടനകളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു സ്വപ്‌നയ്ക്ക്. ഇവരുടെ മൊബൈല്‍ പോണില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങളാണ് എന്‍ഐഎയെ ഞെട്ടിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് രാജ്യസുരക്ഷാ വിഷയങ്ങളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ എല്ലാ വിവരങ്ങളും പുറത്തെത്തും. കൂടുതല്‍ അറസ്റ്റും ഉറപ്പാണ്.

ഡയറിയിലെ വനിത

ഡയറിയിലെ വനിത

സ്വപ്നയെ കുറിച്ചുള്ള സൂചനയെന്ന് കരുതുന്ന ഒരു ഡയറിയും ഇതിനിടെ എന്‍ഐഎയുടെ കൈവശമെത്തിയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഹൈദരാബാദില്‍ അറസ്റ്റിലായ ഒരാളുടെ ഡയറിയില്‍ കറുത്ത കുപ്പായം അണിഞ്ഞ കേരള വനിതയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് സ്വപ്‌ന തന്നെയാണെന്നാണ് പറയപ്പെടുന്നത്. ഇത് അന്വേഷിക്കുന്നതിനിടെയാണ് സ്വപ്‌ന കുടുങ്ങിയതും. സ്വര്‍ണക്കടത്ത് കേസ് എന്‍ഐ െഏറ്റെടുക്കാനുള്ള കാരണവും ഈ കറുത്ത വസ്ത്ര പ്രയോഗമാണ്.

ഫോണില്‍ നിന്നും വിവരം

ഫോണില്‍ നിന്നും വിവരം

സ്വപ്‌നയുടെ ഫോണിലെ ടെലഗ്രാം ആപ്പില്‍ നിന്നും പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. വിദേശ ചാരസംഘടനകളുമായുള്ള ബന്ധവും ഇതുവഴി നടന്നിട്ടുണ്ടെന്നാണ് സംശയം. അതും അന്വേഷിക്കുന്നുണ്ട്. ഫൈസല്‍ ഫരീദിനും റബിന്‍സിനും കനകമല ഐഎസ് കേസില്‍ അറസ്റ്റിലായവരുമായി ബന്ധമുണ്ടെന്ന് റമീസ് വെളിപ്പെടുത്തിയിട്ടുണ്ട്. കനകമല കേസ് നേരത്തെ എന്‍ഐഎ ഏറ്റെടുത്തതാണ്. അതേസമയം പ്രതീക്ഷിക്കാത്ത മേഖലകളിലേക്കാണ് സ്വര്‍ണക്കടത്ത് കേസ് പോകുന്നത്.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam
പണമെത്തുന്നത് എങ്ങനെ

പണമെത്തുന്നത് എങ്ങനെ

പല കേസുകളില്‍ പിടിക്കപ്പെട്ടവരുടെ കേസ് നടത്തിപ്പിനും കുടുംബങ്ങള്‍ക്കുള്ള ചെലവിനും ഒപ്പം തന്നെ സംഘടനാ പ്രവര്‍ത്തനത്തിനും വേണ്ടിയാണ് സ്വര്‍ണക്കടത്ത് പണം ഉപയോഗിക്കുന്നത്. ഇവരുടെ പേരില്‍ വിദേശത്ത് പിരിക്കുന്ന പണമാണ് സ്വര്‍ണമായും ഹവാലയായും ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിന് സഹായിക്കുന്നത് ഫൈസലും റബിന്‍സും. ഇവരെ നാട്ടിലെത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇന്ത്യക്ക് കൈമാറാതിരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വകുപ്പുകളൊന്നും ചേര്‍ക്കരുതെന്ന് യുഎഇയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ശിവശങ്കറിനെതിരെ മൊഴി

ശിവശങ്കറിനെതിരെ മൊഴി

ശിവശങ്കറിനെതിരെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സിഎ പറയുന്നത്. സ്വപ്‌നയുമൊത്ത് താന്‍ ബാങ്ക് ലോക്കറുകള്‍ തുറക്കാന്‍ പോയത് ശിവശങ്കര്‍ അറിഞ്ഞ് കൊണ്ടാണ്. തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാങ്കുകളിലായിരുന്നു ലോക്കറുകള്‍ ഉണ്ടായിരുന്നത്. ഒരു കിലോ സ്വര്‍ണം ഈ ലോക്കറില്‍ നിന്നാണ് കണ്ടെടുത്തത്. ഒരു കോടിയില്‍ അധികം രൂപ സ്വപ്‌നയുടെ നിക്ഷേപമായി ഇതേ ബാങ്കിലുണ്ടായിരുന്നുവെന്ന് സിഎ പറഞ്ഞു.

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു. സര്‍ക്കാരിന് നല്‍കിയിട്ടുള്ള ആസ്തി വിവര പട്ടികയിലെ വിവരങ്ങളുമായി ഇവ ഒത്തുനോക്കിയിട്ടുണ്ട്. 2016ന് ശിവശങ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സ്വപ്‌നയുമായി അടുപ്പമുണ്ടായ ശേഷമുള്ള ശിവശങ്കറിനെ സാമ്പത്തിക സ്ഥിതിയാണ് ശരിക്കും പരിശോധിക്കുന്നത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പോലീസില്‍ ഉള്ളവരും....

പോലീസില്‍ ഉള്ളവരും....

പോലീസിന്റെ സംഘടനാ നേതാവായ ചന്ദ്രശേഖരന് സ്വര്‍ണക്കടത്ത് സംഘത്തിലെ സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. നേരത്തെ സന്ദീപിനെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കാന്‍ ചന്ദ്രശേഖരന്‍ ഇടപെട്ടിരുന്നു. സന്ദീപിന്റെ ബന്ധുവാണ് ചന്ദ്രശേഖരന്‍. മദ്യപിച്ച് വാഹനം ഓടിച്ചതിനായിരുന്നു സന്ദീപിനെ അറസ്റ്റ് ചെയ്തത്. ജാമ്യം നല്‍കാന്‍ പോലീസുകാരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.

Thiruvananthapuram
English summary
swapna suresh's name comes in a diary that led to her arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X