ശബ്ദരേഖയിലെ ശബ്ദം തന്റേത് തന്നെ; വെളിപ്പെടുത്തി സ്വപ്ന സുരേഷ്, പിന്നിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഈ നീക്കത്തിന് പിന്നിൽ പോലീസിലെ ചിലരാണെന്നും സ്വപ്ന ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേ സമയം സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ ഇതിനെല്ലാം നേതൃത്വം നൽകിയിട്ടുള്ളതെന്നാണ് കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം.
തദ്ദേശ തിരഞ്ഞെടുപ്പ്: കേരളത്തില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, വിധിയെഴുതുന്നത് നാല് ജില്ലകള്‍

ഓപ്പറേഷന് പിന്നിൽ
ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശം അനുസരിച്ച് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഈ ഓപ്പറേഷന് ചുക്കാൻ പിടിച്ചതെന്നും പുറത്തുവന്നിട്ടുള്ളത് ആഗസ്റ്റ് ആറിലെ ഫോൺ സംഭാഷണമാണെന്നുമുള്ള വിവരങ്ങളാണ് അന്വേഷണത്തിനിടെ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുള്ളത്.

മുൻകൂട്ടി ധരിപ്പിച്ചു
താൻ ഫോണിൽ സംസാരിച്ചപ്പോൾ മറുവശത്ത് ആരാണ് ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്. ഫോണിൽ താൻ പറയേണ്ട കാര്യങ്ങളെല്ലാം മുൻകൂട്ടി പറഞ്ഞു തന്നിരുന്നതായും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്യുകയായിരുന്നുവെന്നുമാണ് സ്വപ്ന വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമാണ് മാധ്യമങ്ങളിലൂടെ നവംബർ 18ന് പുറത്തുവന്നത്. ഇത് വലിയ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

മാപ്പുസാക്ഷിയാക്കാമെന്ന്
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പു സാക്ഷിയാക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാഗ്ധാനം നൽകിയെന്നും ഇത് സംബന്ധിച്ച പ്രസ്താവനയിൽ ഒപ്പിടുവിച്ചെന്നും സ്വപ്ന പറയുന്നുണ്ട്. ഇത് പൂർണ്ണമായി വായിക്കാൻ സമയം നൽകിയില്ലെന്നും ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനൊപ്പം ദുബായിൽ വെച്ച് ഫിനാൻഷ്യൽ നെഗോസ്യേഷൻ നടത്തിയെന്ന് പറയാൻ തനിക്ക് സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് ഈ സന്ദേശത്തിലുണ്ടായിരുന്നത്.

റിപ്പോർട്ട് നൽകും
ശബ്ദസന്ദേശം സംബന്ധിച്ച വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്. സ്വപ്നയുടെ ശബ്ദ സന്ദേശം ചോർന്ന സംഭവത്തിൽ ജയിൽ ഡിജിപി നിർദേശിച്ചത് പ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇത് മുന്നോട്ടുപോയിരുന്നില്ല. സംഭവം നടന്നിട്ടുള്ളത് അട്ടക്കുളങ്ങര ജയിലിൽ വെച്ചിട്ടല്ല നടന്നിട്ടുള്ളതെന്നാണ് ജയിൽ ഡിജിപി നൽകിയിട്ടുള്ള റിപ്പോർട്ട്. സംഭവത്തിൽ സ്വപ്നയുടെ മൊഴിയെടുക്കാൻ കഴിയാതിരുന്നതിനാൽ അന്വേഷണം മുന്നോട്ടുപോയിരുന്നില്ല.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം