തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളുമായുള്ള വനിതകളുടെ പ്രകടനം: വിശ്വഹിന്ദു പരിഷത്തിനെതിരെ നടപടിയെടുക്കാതെ പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാളുമായി വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ വനിതകള്‍ പ്രകടനം നടത്തിയിട്ടും നടപടിയെടുക്കാതെ പോലീസ്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും, ഇതുവരെ പോലീസ് നടപടിയെടുത്തിട്ടില്ല. വിഎച്ച്പിയുടെ പതസഞ്ജലനത്തിലാണ് നൂറോളം വനിതകള്‍ റോഡിലൂടെ വാളുമായി പ്രകടനം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടാണ് കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജീപ്പിലും ബൈക്കിലുമൊക്കെ വനിതകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വിശ്വഹിന്ദു പരിഷത്ത് ഈ പരിപാടി നടത്തിയത്.

'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍

1

തൊള്ളക്കുടി മുതല്‍ കീഴാരൂര്‍ വരെയാണ് ഈ റാലി നടന്നത്. വിഎച്ച്പിയുടെ ഒരാഴ്ച്ചയോളം നീണ്ടുനിന്ന പരിപാടികള്‍ക്ക് അവസാനം കുറിച്ച് കൊണ്ടായിരുന്നു പ്രകടനം നടന്നത്. സ്ത്രീകളും കുട്ടികളും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം നടന്നത്. വിദ്വേഷ പ്രസംഗവും, ആയുധവുമേന്തി കൊണ്ടുള്ള പ്രകടനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവ് നവാസ് കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ പരാതി ആര്യനാട് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഡിവൈഎസ്പി ഓഫീസ് വിശദീകരിക്കുന്നത്.

അതേസമയം ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് ആര്യനാട് പോലീസ് പറയുന്നത്. കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നുമാണ് ആര്യനാട് സിഐ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയുന്നു. എട്ടോളം വാളുകളുമായിട്ടാണ് പെണ്‍കുട്ടികള്‍ പ്രകടനം നടത്തിയത്. പോലീസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് പരാതി. പക്ഷേ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കാട്ടാക്കടയുടെയും ആര്യനാടിന്റെയും പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഈ പരിപാടി നടന്നത്. അതുകൊണ്ട് പോലീസിന്റെ ഇടയില്‍ ആശയക്കുഴപ്പമുണ്ട്.

വിഎച്ച്പിയുടെ പരിപാടി നടന്ന സ്ഥലം ആര്യനാട് ആണ്. അതുകൊണ്ടാണ് കാട്ടാക്കട പോലീസ് പരാതി അങ്ങോട്ട് കൈമാറിയത്. ഇനി ആര്യനാട് പോലീസ് ഈ പരാതി ലഭിച്ചാല്‍ മാത്രമേ പോലീസിന് അന്വേഷിക്കാനാവൂ. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കൊണ്ട് പോലീസിന് മേല്‍ നടപടിയെടുക്കാന്‍ സമ്മര്‍ദമുണ്ട്.

'സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി''സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി'

Thiruvananthapuram
English summary
sword in womens hands in vhp programme in kattakada, police didnt take action after one week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X