ഇഷ്ടപ്പെട്ടു, സുരക്ഷിതരായിരിക്കൂ; പിറന്നാള്‍ ദിനത്തിലെ ട്രിബ്യൂട്ട് വീഡിയോ പങ്കുവച്ച് നടന്‍ സൂര്യ
തിരുവനന്തപുരം ചെങ്കല്‍ ചൂളയെന്ന് അറിയപ്പെടുന്ന രാജാജി നഗറിലെ യുവാക്കള്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുവാങ്ങിയിരുന്നു. അയണ്‍ എന്ന ചിത്രത്തിലെ പാട്ട് സീന്‍ റീക്രിയേറ്റ് ചെയ്ത വീഡിയോയിരുന്നു അത്. റെഡ്മി ഫോണില്‍ ചിത്രീകരിച്ചും ഫോണില്‍ തന്നെ എഡിറ്റ് ചെയ്ത വീഡിയോയായിരുന്നു അത്. കൂടാതെ ആ ചിത്രത്തിലെ തന്നെ പണം തട്ടുന്ന രംഗം ആക്ഷന്‍ സ്വീക്കന്‍സുകളോടെ ഷൂട്ട് ചെയ്തിരുന്നു.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
എന്നാല്‍ ഇപ്പോഴിതാ ഈ വീഡിയോ സാക്ഷാല്‍ സൂര്യ തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുക്ഷിതരായിരിക്കൂം എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. സൂര്യ ഫാന്‍സ് കേരളയുടെ ഔദ്യോഗിക പേജില്‍ നിന്നാണ് സൂര്യ ഈ വീഡിയോ ഷെയര്‍ ചെയ്തത്.
ഈ യുവാക്കള്‍ തന്നെ ചെയ്ത അയനിലെ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. യഥാര്‍ത്ഥ സിനിമയെ വെല്ലുന്ന സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗുമാണ് വീഡിയോയ്ക്കുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ വീഡിയോ ഒരു റെഡ്മി ഫോണിലാണ് ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതും.
ഹെലികോപ്റ്റര്‍ ഷോട്ടുകളടക്കം ഉള്‍ക്കൊള്ളിച്ച ഈ വീഡിയോ ഷൂട്ട് ചെയ്തത് രാജാജി നഗറില്‍ വച്ച് തന്നെയായിരുന്നു. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു ട്രിബ്യൂട്ട് എന്ന രീതിയിലാണ് വീഡിയോ ചെയ്തതെന്ന് ഈ മിടുക്കന്മാര്‍ പറഞ്ഞിരുന്നു.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications