തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയുമായുള്ള ബന്ധത്തെ എതിർത്തു; ആക്രി വ്യാപാരിയായ തമിഴ് യുവാവിനെ കൊന്ന് തോട്ടിൽ ഉപേക്ഷിച്ചു, പ്രതി പിടിയിൽ!

  • By Desk
Google Oneindia Malayalam News

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആക്രി വ്യാപാരിയായ തമിഴ് യുവാവിനെ കൊന്ന് തോട്ടിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. തമിഴ്‌നാട് ശങ്കരൻകോവിൽ സ്വദേശി ശെൽവകുമാറിനെയാണ് (28) വ്യാഴാഴ്ച രാത്രി 9 മണിയോടെ പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്ത് മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

<strong>കോണ്‍ഗ്രസിനെ സുവര്‍ണ കാലത്തിലേക്ക് നയിച്ച ഇതിഹാസം, ദില്ലിയുടെ തലവര മാറ്റിയ ഷീല ദീക്ഷിത്</strong>കോണ്‍ഗ്രസിനെ സുവര്‍ണ കാലത്തിലേക്ക് നയിച്ച ഇതിഹാസം, ദില്ലിയുടെ തലവര മാറ്റിയ ഷീല ദീക്ഷിത്

പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ നിഗമനം. സംഭവത്തിൽ സംശയത്തിന്റെ നിഴലിലായിരുന്ന തമിഴ്നാട് ശങ്കരൻ കോവിൽ പിള്ളമാർകോവിൽ തെരുവ് സ്വദേശിയും ശെൽവകുമാറിന്റെ സഹായിയുമായിരുന്ന ശിവകുമാർ (22) ശങ്കരൻകോവിൽ പൊലീസിന് കീഴടങ്ങി.

Sivakumar

തുടർന്ന് കൊട്ടാരക്കര സി.ഐ ടി. ശിവപ്രകാശിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ശങ്കരൻകോവിലിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. മരിച്ച സെൽവകുമാറിന്റെ ബന്ധുവായ യുവതിയും പ്രതി ശിവകുമാറും അടുപ്പത്തിൽ ആയിരുന്നു. എന്നാൽ സെൽവകുമാർ ഇവരുടെ വിവാഹത്തെ എതിർത്തു. നഴ്സായ ഈ യുവതിയുടെ വിവാഹം ആറുമാസം മുമ്പ് മറ്റൊരാളുമായി നടന്നു. ഇതിനെ തുടർന്നുള്ള വിരോധമാണ് കൊലപാതകത്തിൽ കലശിച്ചത്.

ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം ശിവകുമാമാർ ചുറ്റിക കൊണ്ട് നെഞ്ചിലും തലയിലും അടിച്ചാണ് ശെൽവകുമാറിന് കൊലപ്പെടുത്തിയത്. ഇവരുടെ ഉണ്ടായിരുന്ന സുഹൃത്തായ സെൽവൻ മദ്യലഹരിയിൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. ആക്രമണത്തിന് ശേഷം ശിവകുമാറാണ് ഇയാളെ വിളിച്ചുണർത്തിയത്. അവശനിലയിലായ സെൽവകുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ ശെൽവൻ ആവശ്യപ്പെട്ടെങ്കിലും പെട്ടി ഓട്ടോയിൽ സെൽവകുമാറിനെ കയറ്റി തോടിനു സമീപം എത്തിച്ചു വലിച്ചെറിയുകയാണ് പ്രതി ചെയ്തത്. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം എന്തെന്ന കാര്യത്തിൽ വ്യക്തത വരൂ.

Thiruvananthapuram
English summary
Tamil Nadu native murdred in Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X