തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബസ് യാത്രക്കിടെ വയോധികയുടെ മാല കവർന്ന തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

കിളിമാനൂർ: ബസ് യാത്രക്കിടെ വയോധികയുടെ രണ്ടരപവൻ സ്വർണമാല കവർന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി മാവട്ടം, കൃഷ്ണൻനഗർ തെരുവ് കോവിൽപെട്ടി ഡോർ നംബർ 24ൽ മായ (25) , കോവിൽപെട്ട് ഡോർ നംബർ 24 എ യിൽ വല്ലി (22) എന്നിവരെയാണ് പിടികൂടിയത്.

<strong>രാഹുലിന്റെ വിജയത്തിന് പിന്നില്‍ എകെ ആന്റണി.... വിജയിച്ചത് കമ്മീഷന്‍ റിപ്പോര്‍ട്ട്!!</strong>രാഹുലിന്റെ വിജയത്തിന് പിന്നില്‍ എകെ ആന്റണി.... വിജയിച്ചത് കമ്മീഷന്‍ റിപ്പോര്‍ട്ട്!!

വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസിൽ ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന തോട്ടവാരം എരുത്തിനാട് സ്വദേശിനി സേതുഭായിയുടെ രണ്ടരപവൻ മാലയാണ് നഗരൂർ പിന്നിട്ടപ്പോൾ പ്രതികൾ കവർന്നത്. മാല നഷ്ടപ്പെട്ടതായി മനസിലാക്കിയ സേതുഭായി ബഹളം വെയ്ക്കുകയും തുർന്ന് ബസിൽ യാത്രിചെയ്യുകയായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ഉടൻ നഗരൂർ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയുമായിരുന്നു.

Theft case

ഉടൻതന്നെ സ്ഥലത്തെത്തിയ നഗരൂർ എസ് ഐ ബി ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്നാട് സ്വദേശിനികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇവരിൽ നിന്നും മോഷ്ടിച്ച സ്വർണവും കണ്ടെടുത്തു. ഇവരുടെ പേരിൽ മറ്റ് സ്റ്റേഷനുകളിലും മോഷണകേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. തുടർന്ന് പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. നഗരൂർ എസ് എച്ച് ഒ ബി ജയൻ, ഗ്രേഡ് എസ് ഐ ജയചന്ദ്രൻ, എസ് സി പി ഒമാരായ സതികുമാർ, കൃഷ്ണലാൽ, പ്രവീൺ, സാംജിത്ത്, പ്രീത, റീജ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Thiruvananthapuram
English summary
Tamil Nadu natives arrested by police in theft case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X