തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനഇന്ധന ടാങ്കര്‍ അപകടം; ദുരന്തം ഒഴിവായി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിമാനഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി വിമാനത്താവളത്തിനു സമീപം അപകടത്തില്‍ പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്ത് വച്ചായിരുന്നു അപകടം. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്.

ഞായറാഴ്ച രാവിലെ നാലരക്ക് വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു സമീപത്താണ് അപകടം നടന്നത്. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. പിന്നീട് തൊട്ടുത്തുണ്ടായിരുന്ന ടൂറിസ്റ്റ് ഹോമിന്റെ മതിലും ഇടിച്ചു തകര്‍ത്തിന് ശേഷമാണ് നിന്നത്.

Tanker Lorry accident

ലോറിയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഇന്ധന ടാങ്കറില്‍ നിന്ന് വിമാന ഇന്ധനം ചെറിയതോതില്‍ പുറത്തേക്കൊഴുകിയിരുന്നു. പിന്നീട് പോലീസും അഗ്നിശമന സേനയും എത്തി പുറത്തേക്കൊഴുകിയ ഇന്ധനം പാത്രങ്ങളില്‍ ശേഖരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി ചോര്‍ച്ച അടച്ചത്.

ലോറി ലോഡ്ജിനുള്ളിലേക്ക് ഇടിച്ചു കയറിയിരുന്നെങ്കില്‍ ചിലപ്പോള്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. അഞ്ച് കമ്പാര്‍ട്ടുമെന്റുകളിലായാണ് ടാങ്കറില്‍ വിമാന ഇന്ധനം കൊണ്ടുവന്നിരുന്നത്. ഇതില്‍ ഏറ്റവും മുന്നിലെ കമ്പാര്‍ട്ട്‌മെന്റാണ് ചോര്‍ന്നത്. അയ്യായിരം ലിറ്റര്‍ ഇന്ധനമാണ് ഇത്തരത്തിലുള്ള ഒരു കമ്പാര്‍ട്ടമെന്റിന്റെ ശേഷി.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് സംശയിക്കുന്നത്. ഗുരുതരമായ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്ന് വന്ന ടാങ്കര്‍ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Thiruvananthapuram
English summary
Tanker Lorry with aviation fuel met with accident near Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X