മദ്യലഹരിയില്‍ വാക്കേറ്റം; ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി
കേണിച്ചിറ: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു. മരിച്ചത് ടാപ്പിംഗ് തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി. കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂതാടി ചെറുകുന്നിലാണ് സംഭവം. യുവാക്കള്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പൂതാടി ചെറുകുന്നില്‍ വാട കക്ക് താമസിച്ചുവരുന്ന തിരുവനന്തപുരം സ്വദേശിയായ സന്തോഷിനെ(30)യാണ് വാടകവീടിന് മുമ്പില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് രതീഷാണ് സന്തോഷിനെ കുത്തികൊന്നതെന്നാണ് നിഗമനം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ചക്കിന്‍തൊടിയില്‍ ചന്ദ്രന്‍ എന്നയാളുടെ മകന്‍ കണ്ണന്‍ എന്ന രതീഷ് (26) സംഭവശേഷം ഒളിവില്‍ പോയി.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പൂതാടി ചെറുകുന്നിലെ റബര്‍ തോട്ടത്തില്‍ ജോലിക്കുണ്ടായിരുന്ന സന്തോഷ് വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണംജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് പോകാന്‍ തീരു മാനിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് പോകാനായിരുന്നു നീക്കം. പുറപ്പെടുന്നതിന് മുമ്പായി സന്തോഷും കണ്ണനും ചേര്‍ന്ന് മദ്യപിക്കു കയായിരുന്നു.

വാക്കേറ്റത്തിനിടെ കണ്ണന്‍ കത്തിയെടുത്ത് സന്തോഷിനെ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സന്തോഷ് മരിച്ചു. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് ഇടക്കിടെ മദ്യപിക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. മരിച്ച സന്തോഷ് അവിവാഹിതനാണ്.












Click it and Unblock the Notifications