തിരുവനന്തപുരം: അധ്യാപകര്‍ കുട്ടികളെ പീഡിപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികലെ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കട ചെമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണം മാനേജ്‌മെന്റ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊമേഴ്‌സ് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതായി സ്‌കൂളിലെ മൂന്ന് അധ്യാപര്‍ക്കതെിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. എക്കൗണ്ടന്‍സി വിഭാഗത്തിലെ അധ്യാപകന്‍ കുട്ടികളോട് മോശമായി പെരുമാറാറുണ്ട്. വസ്ത്രങ്ങളില്‍ പിടിക്കുകയും സ്റ്റാഫിറൂമില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്യേശത്തോടെ ശരീരഭഗങ്ങളില്‍ തൊടാറുണ്ടെന്നുമാണ് പരാതി. സ്‌കൂളില്‍ നടക്കുന്ന എന്‍ എസ് എസ് ക്യാമ്പിന്റെ മറവിലും മറ്റുമാണ് പീഡനം.

പാവപ്പെട്ട കുട്ടികള്‍ക്ക് ചുരിദാറും ലാപ്‌ടോപം വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ചാണ് പീഡനം നടത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് രണ്ടധ്യാപകരും ഇതിന് കൂട്ടു നിന്നെന്നാണ് പരാതി. ട്യൂഷന്‍ സ്‌കൂള്‍ അധ്യാപകനോടാണ് കുട്ടികള്‍ ആദ്യം പരാതി പറഞ്ഞത്. അദ്ദേഹം പരാതി ചൈല്‍ഡ്‌ലെന്‍ വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി.
പരാതി നല്‍കി എന്നറിഞ്ഞതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടികളില്‍ നിന്ന് സ്‌കൂളിനും അധ്യാപകര്‍ക്കുമെതിരെ പരാതിയില്ലെന്ന് എഴുതിവാങ്ങി. കുട്ടികള്‍ പരാതി നല്‍കിയിട്ടില്ലെന്ന് സ്‌കൂള്‍ ഹെല്‍പ് ഡെസ്‌കിന്റെ ചുമതലയിലുള്ള അധ്യാപകരില്‍ നിന്നും എഴുതിവാങ്ങി.
പീഡനം പുറത്തറിയാതിരിക്കാന്‍ കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഇതുവരെ വിഷയത്തില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വിഷയം പുറത്തറിഞ്ഞാല്‍ കുട്ടികളെ മോശമായി ബാധിക്കുമെന്നാണ് ചൈല്‍ഡ്‌ലൈന്‍ നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications