വെള്ളപ്പൊക്കം: ഇന്റർനെറ്റും കോളിംഗും സൗജന്യം, കാലാവധി ഒരാഴ്ച
തിരുവനന്തപുരം: മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ടെലികോം കമ്പനികൾ സംസ്ഥാനത്തിന് സൗജന്യ സേവനം നൽകുന്നു. ബി.എസ്.എൻ.എൽ, എയർടെൽ, വൊഡാഫോൺ, ഐഡിയ, ജിയോ, തുടങ്ങിയ സേവന ദാതാക്കളാണ് സൗജന്യ ഡാറ്റയും കാളും നൽകുന്നത്. 20 മിനിട്ട് സൗജന്യ കോളുകളാണ് ബി.എസ്.എൻ.എല്ലിന്റെ ഓഫർ.
ദിവസവും ബി.എസ്.എൻ.എൽ നമ്പരുകളിലേയ്‌ക്കും മറ്റ് നെറ്റ് വർക്കുകളിലേയ്‌ക്കും 20 മിനുട്ട് സൗജന്യമായി വിളിക്കാം. ഏഴു ദിവസത്തേയ്‌ക്ക് സൗജന്യ ഡാറ്റയും എസ്.എം.എസുമുണ്ട്. 30 രൂപയുടെ സൗജന്യ ടോക് ടൈമാണ് എയർടെൽ നൽകുന്നത്. ഒപ്പം ഒരു ജി.ബിയുടെ ഡാറ്റയും. ഏഴ് ദിവസമാണ് കാലാവധി. പത്തുരൂപയുടെ ടോക് ടൈമാണ് ഐഡിയ സൗജന്യമായി നൽകുന്നത്. ഇതിനായി *150*150# ഡയൽചെയ്യണം. ഒരു ജി.ബി സൗജന്യ ഡാറ്റയും നൽകുന്നുണ്ട്. ഏഴ് ദിവസമാണ് കാലാവധി.

പരിധിയില്ലാത്ത കോളുകളും ഡാറ്റ ഉപയോഗവുമാണ് സൗജന്യമായി ജിയോ നൽകുന്നത്. ഒരാഴ്ചയാണ് കാലാവധി. വൊഡാഫോൺ 30 രൂപയുടെ സൗജന്യ സംസാര സമയവും ഒരു ജി.ബി സൗജന്യ ഡാറ്റയുമാണ് നൽകുന്നത്. സേവനം ലഭിക്കുന്നതിന് 144 ലേയ്‌ക്ക് CREDIT എന്ന് എസ്.എം.എസ് ചെയ്യുകയോ *130*1# എന്ന് ഡയൽ ചെയ്യുകയോ വേണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications