തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ആശങ്കയേറ്റി തെലങ്കാന സ്വദേശിയുടെ മരണം; ജില്ലയിൽ തടവുകാർക്കും രോഗം

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ജില്ലയിൽ ആശങ്കയേറ്റി തെലങ്കാന സ്വദേശിയുടെ മരണം. ട്രെയിൻ മാറി കയറി തലസ്ഥാനത്ത് എത്തിയ അഞ്ജയ്യ (68) എന്നയാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാളും കുടുംബവും ജയ്പൂരിൽ നിന്നാണ് പുറപ്പെട്ടത്. ഇന്നലെ ലഭിച്ച സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും പൂജപ്പുരയിലെ ഐസിഎമ്മിൽ നിരീക്ഷണത്തിലാണ്.

കൊവിഡ് ബാധിച്ച് മരിച്ചതിനാൽ
അഞ്ജയ്യയുടെ മൃതദേഹം ജൻമനാട്ടിലേക്ക് കൊണ്ടുപോകില്ല. ഇവിടെ തന്നെ മതാചാരങ്ങളോടെ ദഹിപ്പിക്കും. അതേമയം അഞ്ജയ്യക്കൊപ്പം ട്രെയിനിലെ ബോഗിൽ സഞ്ചരിച്ച ആളുകളെ കണ്ടത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഈ ജാഗ്രത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത് മാത്രമേ നാട്ടിലേക്ക് വരാവൂവെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് ആളുകൾ പാലിക്കാത്തത് ആശങ്കയേറ്റിട്ടുണ്ട്.

1590765296

അതിനിടെ ഇന്ന് നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ എത്തിച്ച 2 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ജയിലിലെ ഉദ്യോഗസ്ഥരേയും തടവുകാരേയും ക്വാറന്റീൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സബ് ജയിലിലേക്ക് പുതിയ തടവുകാരെ കൊണ്ടുവരുന്നത് താത്കാലികമായി നിർത്തിയിരിക്കുകയാണ്.

നേരത്തേ കണ്ണൂര്‍ സബ്ജയിലിലെ റിമാന്‍ഡ് പ്രതിക്കും രോഗബാധയുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ച ഇടങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.പ്രതികൾ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്.ഇത്തരം പ്രതിസന്ധികള്‍ അഭിമൂഖീകരിക്കാനായി തടവുകാരെ നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങള്‍ ഉണ്ട്. ആരോഗ്യവകുപ്പ് കോവിഡ് ഫസ്റ്റ്‌ലൈന്‍ കേന്ദ്രങ്ങളില്‍ പുതുതായി വരുന്ന തടവുകാര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏറ്റെടുക്കുന്നതിന് സുരക്ഷാ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ ആരോഗ്യ പ്രവർത്തകനും 4 വയസ്സുകാരിക്കും കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 14 പേർക്ക്പാലക്കാട് ജില്ലയിൽ ആരോഗ്യ പ്രവർത്തകനും 4 വയസ്സുകാരിക്കും കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 14 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 63 പേർക്ക് കൊവിഡ്!! 33 പേർ വിദേശത്ത് നിന്ന് വന്നവർ! 10 പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 63 പേർക്ക് കൊവിഡ്!! 33 പേർ വിദേശത്ത് നിന്ന് വന്നവർ! 10 പേർക്ക് രോഗമുക്തി

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 4 പേർക്ക് കൊവിഡ്; ജില്ലയിൽ ഇന്ന് 6 പേർക്ക് രോഗംതൃശ്ശൂരിൽ ഒരു കുടുംബത്തിലെ 4 പേർക്ക് കൊവിഡ്; ജില്ലയിൽ ഇന്ന് 6 പേർക്ക് രോഗം

Thiruvananthapuram
English summary
telengana man died of covid in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X