തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയതാണ് തമ്പാനൂരിലെ പുതിയ ബസ് ടെര്‍മിനല്‍. ബഒടി വ്യവസ്ഥയിലാണ് ടെര്‍മിനല്‍ നിര്‍മിച്ചിട്ടുള്ളത്. ടെര്‍മിനലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി കെഎസ്ആര്‍ടിസി നല്‍കണമെന്നാണ് വ്യവസ്ഥ.
ടെര്‍മിനലിന്റെ പണി പൂര്‍ണമായും തീര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പെട്ടെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആരോപിച്ചു. ചടങ്ങില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്, മേയര്‍ കെ ചന്ദ്രിക, എംഎല്‍എമാരായ വി ശിവന്‍കുട്ടി, മാത്യു ടി തോമസ്, സി ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടന വേദി
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗിക്കുന്നു. വേദിയില്‍ വിഎസ് അച്യുതാനന്ദനേയും കാണാം.

ഭദ്രദീപം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭദ്രദീപം കൊളുത്തുന്നു.

ജനക്കൂട്ടം
പുതിയ കെഎസ്ആര്‍ടിസി ചെര്മിനലിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടം.

മുഖ്യമന്ത്രിയും മന്ത്രിയും
ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മന്ത്രി വിഎസ് ശിവകുമാറിനേയും തുറന്ന ജീപ്പില്‍ ആനയിക്കുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications