തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ തുറന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ആധുനിക സജ്ജീകരണങ്ങളോട് കൂടിയതാണ് തമ്പാനൂരിലെ പുതിയ ബസ് ടെര്‍മിനല്‍. ബഒടി വ്യവസ്ഥയിലാണ് ടെര്‍മിനല്‍ നിര്‍മിച്ചിട്ടുള്ളത്. ടെര്‍മിനലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി കെഎസ്ആര്‍ടിസി നല്‍കണമെന്നാണ് വ്യവസ്ഥ.

ടെര്‍മിനലിന്റെ പണി പൂര്‍ണമായും തീര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പെട്ടെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. ചടങ്ങില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, മേയര്‍ കെ ചന്ദ്രിക, എംഎല്‍എമാരായ വി ശിവന്‍കുട്ടി, മാത്യു ടി തോമസ്, സി ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 ഉദ്ഘാടന വേദി

ഉദ്ഘാടന വേദി

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗിക്കുന്നു. വേദിയില്‍ വിഎസ് അച്യുതാനന്ദനേയും കാണാം.

 ഭദ്രദീപം

ഭദ്രദീപം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭദ്രദീപം കൊളുത്തുന്നു.

ജനക്കൂട്ടം

ജനക്കൂട്ടം

പുതിയ കെഎസ്ആര്‍ടിസി ചെര്‍മിനലിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടം.

മുഖ്യമന്ത്രിയും മന്ത്രിയും

മുഖ്യമന്ത്രിയും മന്ത്രിയും

ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മന്ത്രി വിഎസ് ശിവകുമാറിനേയും തുറന്ന ജീപ്പില്‍ ആനയിക്കുന്നു.

Thiruvananthapuram
English summary
Chief Minister Oommen Chandy inaugurated new KSRTC terminal at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X