തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: തിരുവനന്തപുരത്ത്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ മുന്നണികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിക്കി മുന്നണികള്‍. തിരുവനന്തപുരത്ത്‌ കടുത്ത മത്സരം നടക്കുന്ന കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക എല്‍ഡിഎഫ്‌ ആണ്‌ ആദ്യം പുറത്തിറക്കിയത്‌.എല്‍ഡിഫ്‌ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിന്‌ തൊട്ടുപിന്നാലെ ബിജെപിയും കോര്‍പ്പറേഷന്‍ വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉടന്‍ തന്നെ കോണ്‍ഗ്രസും സ്ഥാനാര്‍ഥി പട്ടിക പുറത്തു വിടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഡിസംബര്‍ 8ന്‌്‌ ആദ്യഘട്ടത്തില്‍ തന്നെ തിരഞ്ഞെടുപ്പ്‌ നടക്കുന്ന തിരുവനന്തപുരത്ത്‌ ഇതിനോടകം തന്നെ മുന്നണികള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത്‌ 70 സീറ്റുകളിലാണ്‌ സിപിഎം മത്സരിക്കുന്നത്‌. സിപിഎം പ്രഖ്യാപിച്ച 70സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളില്‍ 46ഉം വനിതകളാണ്‌. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകളിലേക്കുളള 38 സ്ഥാനാര്‍ഥികളെയാണ്‌ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്‌. സംവരണ സീറ്റുകളിലേക്കടക്കമുള്ള സ്ഥാനാര്‍ഥികളെയാണ്‌ ഇരു മുന്നണികളും പ്രഖ്യാപിച്ചിരിക്കുന്നത്‌. ഈ വര്‍ഷത്തെ മേയര്‍ സീറ്റ്‌ സ്‌ത്രീ സംവരണമായതിനാല്‍ പരമാവധി സ്‌ത്രീകളെ സ്ഥാനാര്‍ഥികളായി കളത്തിലിറക്കാനാണ്‌ മുന്നണികളുടെ ശ്രമം.

election

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് പോരാട്ടം കടുക്കും; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് മുന്നണികൾ

നിലവില്‍ സിപിഎം ഭരിക്കുന്ന കോര്‍പ്പറേഷനില്‍ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടക്കുമെന്നാണ്‌ ലഭിക്കുന്ന സൂചനകള്‍. ബിജെപിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മേഖല കൂടിയാണ്‌ തിരുവനന്തപുരം. പരമാവതി സീറ്റുകള്‍ നേടുകയെന്നത്‌ തന്നെയാണ്‌ ബിജെപി തലസ്ഥാനത്ത്‌ ലക്ഷ്യമിടുന്നത്‌.

Thiruvananthapuram
English summary
The political parties announced their candidate list for Thiruvananthapuram corporation election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X