കണ്ടപ്പോള്‍ സംശയം തോന്നി..ചാക്ക് തുറന്നുപരിശോധിച്ചപ്പോള്‍ നിറയെ ചില്ലറ പൈസ; കയ്യോടെ പൊക്കി
തിരുവനന്തപുരം: കേരള പോലീസിന്റെ കഴിവ് തെളിയിക്കുന്ന വാർത്തകൾ നേരത്തെയും നമ്മൾ കേട്ടുകാണും കൊലപാതകകേസിലെ പ്രതിയെ പോലും 24 മണിക്കൂർ കൊണ്ട് പിടികൂടാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ വെറും മൂന്ന് മണിക്കൂർ കൊണ്ടാണ് മോഷണ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത്.
ഉള്ളൂർ പ്രശാന്ത് നഗറിലെ മൂലൈക്കോണം ശിവക്ഷേത്രം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ ആണ് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം കുളക്കര കട്ടയക്കാൽ വീട്ടിൽ വാമനപുരം പ്രസാദിനെ ആണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം.

ക്ഷേത്ര സെക്രട്ടറിയാണ് അമ്പലം കുത്തി തുറന്ന് മോഷണം നടത്തിയ വിവരം പൊലീസിനെ അറിയിച്ചത്. എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. വിരൽഅടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നത്തുകയും ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് മോഷ്ടാവിനെ പിടികൂടിയത്. മോഷണം നടത്തി മൂന്ന് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. മോഷണ മുതലുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരുന്നു ഇയാൾ പിടിയിലായത്.
പ്രതിയിൽ നിന്ന് ഒരു ചാക്ക് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 26000 രൂപ പിടിച്ചെടുത്തു. പ്രതി പ്രശാന്ത് നഗറിലെ മറ്റൊരു വീട് കുത്തി തുറന്ന് പ്രതി മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി.കേരളത്തിലുടനീളം വിവിധ ജില്ലകളിലായി 50 കേസുകളിലെ പ്രതിയാണ് പിടിയിലായ വാമനപുരം പ്രസാദ് എന്നു പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications