തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗൃഹപ്രവേശം നടത്തി അടച്ചി‍ട്ട വീട്ടിൽ ‘ഗൃഹപ്രവേശം’ നടത്തി മോഷ്ടാക്കൾ; ക്ലോസറ്റ് ഒഴികെ എല്ലാം പോയി....

ഗൃഹപ്രവേശം നടത്തി അടച്ചി‍ട്ട വീട്ടിൽ ‘ഗൃഹപ്രവേശം’ നടത്തി മോഷ്ടാക്കൾ; ക്ലോസറ്റ് ഒഴികെ എല്ലാം പോയി....

Google Oneindia Malayalam News

തിരുവനന്തപുരം: ഗൃഹ പ്രവേശം നടത്തി അടച്ചിട്ടിരുന്ന വീട്ടിൽ മോഷ്ടാക്കൾ കയറി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം നടന്നത്. വീട്ടിന് ഉളളിൽ സ്ഥാപിച്ചിരുന്ന സ്വിച്ച് ബോർഡുകൾ, ബൾബുകൾ, വയറുകൾ, ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ ഇളക്കി എടുത്ത് ഇവ മോഷ്ടാക്കൾ കൊണ്ടുപോയി.

ഇതു സംബന്ധിച്ച് പുതിയകാവ് എൻ എൻ വില്ലയിൽ എൻ നൗഫൽ കിളിമാനൂർ പൊലീസിൽ പരാതി നൽകി.

theft

15 ദിവസം മുൻപാണ് വീടിന്റെ ഗൃഹ പ്രവേശം കഴിഞ്ഞത്. തുടർന്ന് വീട് അടച്ചിട്ടിരുന്നു. എന്നാൽ, ഗൃഹ പ്രവേശം നടത്തി എങ്കിലും പണി പൂർത്തിയാത്ത സാഹചര്യത്തിലാണ് വീടിന്റെ ഉടമ വീട് അടച്ച് ഇട്ടത്.

നൗഫലിന്റെ ഭാര്യ വീടിന് സമീപം കാട്ടു ചന്തയിൽ നിർമിച്ച പുതിയ വീട്ടിൽ നിന്നുമാണ് സ്വിച്ചും മറ്റ് സാധനങ്ങളും ഇളക്കി എടുത്ത് മോഷ്ടാക്കൽ മോഷണം നടത്തിയിരിക്കുന്നത്. 160 ഇലക്ട്രിക് സ്വിച്ചുകൾ, അത്രയും ബോർഡുകൾ, ഫാൻസി, എൽ ഇ ഡി ലൈറ്റുകൾ, ഫാൻ, ശുചി മുറിയിൽ സ്ഥാപിച്ചിരുന്ന ക്ലോസറ്റ് ഒഴികെയുള്ള മുഴുവൻ സാധനങ്ങളും മോഷണം പോയി. പെയിന്റ് അടിക്കുന്ന സ്പ്രേയർ അടക്കം 80,000 രൂപ വിലയുള്ള സാധനങ്ങൾ ഇളക്കി കൊണ്ടു പോയി.

ചെണ്ടയോടുള്ള അടങ്ങാത്ത കമ്പം...തായമ്പകയിൽ അരങ്ങേറ്റം കുറിക്കാൻ കരുനാഗപ്പള്ളി എംഎൽഎചെണ്ടയോടുള്ള അടങ്ങാത്ത കമ്പം...തായമ്പകയിൽ അരങ്ങേറ്റം കുറിക്കാൻ കരുനാഗപ്പള്ളി എംഎൽഎ

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

അതേസമയം, വീടിന്റെ ഒന്നാം നിലയിലെ കതക് തുറന്ന് കിടക്കുന്നത് കണ്ട് അയൽ വാസികൾ ഉടമയെ വിവരം വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ വീട് ഉടമ പോയി പരിശോധന നടത്തിയിരുന്നു. അങ്ങനെയാണ് വീട്ടിൽ മോഷ്ടാക്കൽ കയറിയെന്നും മോഷണ നടത്തിയെന്നും ഉടമ അറിഞ്ഞത്. തുടർന്ന് ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു

Thiruvananthapuram
English summary
the thieves are theft in locked house. which is completed house warming in trivandrum Kilimanoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X