ഇതാണ് പഠിച്ച കള്ളന്‍; പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ക്ഷേത്രത്തില്‍ മോഷണം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഗണപതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാണിക്കവഞ്ചിയിലുണ്ടായിരുന്ന 2000 രൂപയോളം നഷ്ടപ്പെട്ടെന്നാണ് കണക്ക്. 24 മണിക്കൂറും കനത്ത കാവലുള്ള ജയില്‍ വളപ്പിലെ ക്ഷേത്രത്തിനുള്ളില്‍ നിന്നുമുള്ള മോഷണം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

സുരക്ഷ ഉദ്യോഗസ്ഥരുണ്ടായിട്ടും മോഷണം നടന്നത് ജയില്‍ വകുപ്പിന് നാണക്കേടായി. സുരക്ഷ വീഴ്ചയുണ്ടായതോടെ സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണക്കേസില്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മോഷ്ടാവ് മുന്‍ തടവുകാരനായ പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണിക്കവഞ്ചിയിലെ വിരലടയാളം ഇയാളുടെതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

അടുത്തിടെയാണ് ഇയാള്‍ തടവുശിക്ഷ കഴിഞ്ഞ മോചിതനായത്. പ്രധാന കവാടത്തിന് പുറമെ മറ്റ് മൂന്ന് വഴികളിലൂടെയും ജയില്‍ ഓഫീസ് വളപ്പിലെ പെട്രോള്‍ പമ്പ് വഴിയും രാജീവ് ഗാന്ധി ബയോടെക്‌നോളജി റോഡിലൂടെയും സബ്ജയില്‍ ഭാഗത്തേക്കുള്ള മറ്റ് മൂന്ന് വഴികളാണുള്ളത്. ഈ മൂന്ന് സ്ഥലത്തും രാത്ര സുരക്ഷ ജീവനക്കാര്‍ ഉണ്ടാകാറില്ല.

ഇതില്‍ ഏതെങ്കിലും വഴിയിലൂടെയാവും മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. കാണിക്കപെട്ടിയുടെ പൂട്ട് തകര്‍ത്തിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ശുചീകരണത്തിന് എത്തിയ ജീവനക്കാരാണ് കാണിക്കപ്പെട്ടി തകര്‍ത്തത് ആദ്യം കണ്ടത്. ജയില്‍ വളപ്പില്‍ രാത്രികാലങ്ങളില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ എത്തിക്കുന്നതായി ലഹരി വസ്തുക്കള്‍ എത്തിക്കുന്നതായി ലഹരി വസ്തുക്കള്‍ എത്തിക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു.

അകത്തുള്ള ആക്രമി സംഘങ്ങളുടെ കൂട്ടാളികള്‍ ജയില്‍ പരിസരത്ത് എത്തിച്ച് ഒളിപ്പിച്ച് വയ്ക്കും. തുടര്‍ന്ന് അകത്തുള്ളവര്‍ ജോലിക്കായോ ഓഫീസിലേക്കോ പോകുന്ന സമയത്ത് അത് എടുത്ത് ജയിലിലേക്ക് കടത്തും. ഇപ്പോള്‍ ജയില്‍ വളപ്പിനകത്ത് മോഷണം കൂടി നടന്നതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാതത് പരാതിക്കും ശക്തി പകരുന്നതാണ്.












Click it and Unblock the Notifications